scorecardresearch

കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം

1998 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്

1998 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്

author-image
WebDesk
New Update
kg shankara pillai1

കെ.ജി.ശങ്കരപ്പിള്ള

തിരുവനന്തപുരം: കവി കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്കാരം. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ.ജി.എസിന്റെ കവിതകളെന്ന് പുരസ്കാര പ്രഖ്യാപന വേളയിൽ മന്ത്രി പറഞ്ഞു.

Advertisment

Also Read: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

എൻ.എസ്.മാധവൻ ചെയർമാനും കെ.ആർ.മീര, ഡോക്ടർ കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫസർ സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്കാരനിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കേരളത്തിലെ ആധുനിക കവികളിൽ ഏറ്റവും ജനപ്രിയനായ ഒരാളാണ് കെ.ജി.ശങ്കരപ്പിള്ള. 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. 

Also Read: ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

Advertisment

1998 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2002ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 2008ലെ പി.കുഞ്ഞിരാമൻ നായർ അവാർഡ്, 2009ലെ ഓടക്കുഴൽ അവാർഡ്, 2009ലെ ഹബീബ് വലപ്പാട് അവാർഡ്, 2011ലെ പന്തളം കേരള വർമ്മ കവിതാ പുരസ്കാരം, 2018ലെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2020ലെ കടമ്മനിട്ട രാമകൃഷ്ണൻ അവാർഡ് തുടങ്ങിയവയാണ് മറ്റു പ്രധാന പുരസ്കാരങ്ങൾ. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.

Also Read: അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്: പ്രേം കുമാർ

അദ്ദേഹത്തിന്റെ മലയാള രചനകൾ നിരവധി ഇന്ത്യൻ ഭാഷകളിലേക്കും ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇംഗ്ലീഷ്, സിംഹള ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്നു.

Read More: കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി

Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: