scorecardresearch

അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്: പ്രേം കുമാർ

ഒരു കലാരാരനെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാറുണ്ട്. അതുമായി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് ബന്ധമില്ല

ഒരു കലാരാരനെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാറുണ്ട്. അതുമായി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് ബന്ധമില്ല

author-image
WebDesk
New Update
Prem Kumar

പ്രേംകുമാർ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയ തീരുമാനം സർക്കാരിന്റേത് ആണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേം കുമാർ. തന്നെ ഏൽപ്പിച്ച ജോലി നന്നായി ചെയ്തുവെന്നും അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല മാറ്റമെന്നും പ്രേം കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിനെതിരെയുള്ള ആശ സമരത്തെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരിലാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയതെന്ന വാർത്തകളെ പ്രേംകുമാർ നിഷേധിക്കുകയും ചെയ്തു. 

Advertisment

ഒരു കലാരാരനെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാറുണ്ട്. അതുമായി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതിന് ബന്ധമില്ല. ഇതൊരു സർക്കാർ തീരുമാനമാണ്. അത് അംഗീകരിക്കുന്നു. വളരെ പ്രശസ്തനായൊരു വ്യക്തിയാണ് ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത്. ലോകനിലവാരമുള്ള ഒരു പ്രതിഭ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നത് സ്വാഗതം ചെയ്യുന്നൊരു കാര്യമാണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ഓസ്‌കർ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിച്ചത്. നടി കുക്കു പരമേശ്വരനാണ് വൈസ് ചെയർ പേഴ്സൺ. സി അജോയ് സെക്രട്ടറിയായി തുടരും. നിലവിലെ ഭരണസമിതിയെ കാലാവധി അവസാനിക്കാറായതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടിപ്പിച്ചത്. 26 അംഗങ്ങളാണ് ബോർഡിലുള്ളത്.

Advertisment

Also Read: കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി

സന്തോഷ് കീഴാറ്റൂർ, നിഖില വിമൽ, ബി. രാകേഷ്, സുധീർ കരമന, റെജി എം. ദാമോദരൻ, സിത്താര കൃഷ്ണകുമാർ, മിൻഹാജ് മേഡർ, സോഹൻ സീനുലാൽ, ജി.എസ്. വിജയൻ, ശ്യാം പുഷ്‌കരൻ, അമൽ നീരദ്, സാജു നവോദയ, എൻ. അരുൺ, പൂജപ്പുര രാധാകൃഷ്ണൻ, യൂ, ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറൽ കൗൺസിൽ.

Also Read:ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്.ഐ.ടി

സംവിധായകൻ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന പ്രേംകുമാറാണ് ആക്ടിങ് ചെയർമാനായി തുടർന്നിരുന്നത്.ഹേമകമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സംവിധായകനും നടനുമായ രഞ്ജിത്ത് സ്ഥാനമൊഴിഞ്ഞത്. 

Read More: സ്റ്റാർട്ട്...ആക്ഷൻ വനത്തിനുള്ളിൽ വേണ്ട; വന്യജീവി സങ്കേതങ്ങളിൽ സിനിമ ഷൂട്ടിങ്ങിന് നിരോധനം

Film Fesival

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: