/indian-express-malayalam/media/media_files/2025/10/31/chinnar-wildlife-2025-10-31-18-44-25.jpg)
ചിന്നാർ വന്യജീവി സങ്കേതം (photo credit: keralatourism)
കൊച്ചി: കാട് പശ്ചാത്തലമായി ഇറങ്ങുന്ന സിനിമകൾ ധാരാളമുണ്ട്. ചില സിനിമകളുടെ സൗന്ദര്യ തന്നെ കാനനഭംഗിയാണ്. എന്നാൽ വനത്തിനുള്ളിലെ സിനിമാ ചിത്രീകരണങ്ങൾക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തുകയാണ് വനം വകുപ്പ്. ഹൈക്കോടതി ഉത്തരവിനെ പിൻതുടർന്നാണ് വനം വകുപ്പിന്റെ പുതിയ തീരുമാനം.
നിരോധനം എവിടെയൊക്കെ?
സംസ്ഥാത്തെ വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, കടുവാ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ വാണിജ്യ സിനിമകൾ, ടെലിവിഷൻ സീരിയൽ എന്നിവയുടെ ചിത്രീകരണത്തിനാണ് വനം വകുപ്പ് പൂർണമായ നിരോധനം ഏർപ്പെടുത്തിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്.
Also Read:കാണാൻ കാഴ്ചകളേറെ...അറിയാം ആറൻമുളയുടെ പെരുമ
നേരത്തെ, വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിനിമാ ചിത്രീകരണത്തിന് നൽകുന്നതിന് നിയമപരമായ സാധുതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതുടർന്നാണ് വനത്തിനുള്ളിലെ ചിത്രീകരണത്തിന് വനംവകുപ്പ് പൂർണ വിലക്ക് ഏർപ്പെടുത്തിയത്. ഇക്കാര്യം കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/31/eravikulam-2025-10-31-18-47-19.jpg)
സിനിമാ ചിത്രീകരണത്തിന് വന്യജീവി സങ്കേതങ്ങൾ വിട്ടുകൊടുക്കുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ചിത്രീകരണങ്ങൾ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ ബാധിക്കും. ഇതിനൊപ്പം സുരക്ഷാ പ്രശ്‌നങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് മറ്റൊന്ന്. പലപ്പോഴും ചിത്രീകരണത്തിനെത്തുവർ വനം വകുപ്പ് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും പരാതികൾ ഉയർന്നിരുന്നു. പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ചിലർ വനത്തിൽ ഉപേക്ഷിക്കാറുണ്ടെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഇതോടെയാണ് സിനിമാചിത്രീകരണത്തിന് വനം വകുപ്പ് പൂർണവിലക്കേർപ്പെടുത്തുന്നത്.
Also Read:അന്ന് അച്ഛൻ, ഇന്ന് മകൻ; 80 വർഷങ്ങൾക്കിപ്പുറവും മായാതെ ആ ക്യാമറ ക്ലിക്ക്
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ നിരവധി സിനിമകളാണ് ചിത്രീകരിച്ചിരുന്നത്. നിരവധി അന്യഭാഷ സിനിമകളും സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ പുതിയ ഉത്തരവ് വന്നതോടെ വനം പശ്ചാത്തലമായുള്ള മലയാള സിനിമകളുടെ ചിത്രീകരണങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടേണ്ട സാഹചര്യമാണ്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/31/parambikulam-2025-10-31-18-50-56.jpg)
കേരളത്തിൽ 18 വന്യജീവി സങ്കേതങ്ങളാണ് ഉള്ളത്. നിരവധി പക്ഷിമൃഗാദികളുടെ പ്രധാനപ്പെട്ട ആവാസഗേഹമാണിവിടം. വംശനാശ ഭീഷണി നേരിടുന്ന ജീവികൾ, പാരിസ്ഥിതിക പ്രാധാന്യമുള്ള സസ്യജന്തുജാലങ്ങൾ എന്നിവയെ സംരക്ഷിക്കുന്നത് മുതൽ പാരിസ്ഥിതിക സന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നവയാണ് വന്യജീവി സങ്കേതങ്ങൾ. പെരിയാർ,നെയ്യാർ ,പീച്ചി വാഴാനി ,പറമ്പിക്കുളം,വയനാട്,ഇടുക്കി,പേപ്പാറ,തട്ടേക്കാട് പക്ഷി സങ്കേതം,ശെന്തുരിണി,ചിന്നാർ,ചിമ്മിണി,ആറളം,മംഗളവനം പക്ഷി സങ്കേതം,കുറിഞ്ഞിമല സങ്കേതം,ചൂലന്നൂർ മയിൽ പക്ഷി സങ്കേതം,മലബാർ സാങ്ച്വറി,കൊട്ടിയൂർ,കരിമ്പുഴ എന്നിവയാണ് കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ.
Also Read:ട്രംപിന്റെ താരിഫ് വർധനവ്; ദുരിതക്കയത്തിൽ മത്സ്യ മേഖല
രണ്ട് കടുവസംരക്ഷണ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. പെരിയാർ, പറമ്പിക്കുളം കടുവസംരക്ഷണ കേന്ദ്രങ്ങളാണിവ. കടുവാ സങ്കേതങ്ങളിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മൊത്തം പ്രദേശത്തിന്റെ 20ശതമാനം മാത്രം വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നാണ് എൻ.ടി.സി.എയുടെ മാർനിർദേശത്തിൽ തന്നെ പറയുന്നുണ്ട്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/31/wayanad-wild-life-2025-10-31-18-53-39.jpg)
വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷിത സങ്കേതങ്ങളാണ് ദേശീയോദ്യാനങ്ങൾ അഥവാ നാഷണൽ പാർക്കുകൾ. അഞ്ച് ദേശീയോദ്യാനങ്ങളാണ് കേരളത്തിലുള്ളത്. സൈലന്റ് വാലി നാഷണൽ പാർക്ക്, ഇരവികുളം, ആനമുടിചോല, പാമ്പാടുംചോല,മതിക്കെട്ടാൻചോല എന്നിവയാണ് സംസ്ഥാനത്തെ ദേശീയോദ്യാനങ്ങൾ.
Read More:മലയാളം പറഞ്ഞ് ഷേക്‌സ്പിയർ, കേരളം കണ്ട് മാർക്വേസ്; പുനർജനിച്ച് വിശ്വസാഹിത്യകാരന്മാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us