/indian-express-malayalam/media/member_avatars/2025/06/08/2025-06-08t074330094z-8a0910a7-916f-4273-8119-4292daef758e.jpg )
/indian-express-malayalam/media/media_files/2025/10/09/edward-chaplin-2025-10-09-14-08-44.jpg)
1925-ൽ തന്റെ പിതാവിന്റെ ചിത്രം പകർത്തിയ മലബാർ ഹോട്ടലിന് മുമ്പിൽ നിന്ന് 80 വർഷങ്ങൾക്കിപ്പുറം എഡ്വേർഡ് ചാപ്മാൻ (Photo Courtesy: Edward Chapman/ Facebook)
കൊച്ചി: എൺപത് വർഷം മുമ്പുള്ള ഒരു ഫോട്ടോഗ്രാഫ് പകർന്ന കൗതുകത്തിന് പിന്നാലെ സഞ്ചരിച്ച ബ്രിട്ടീഷുകാരനായ എഡ്വേർഡ് ചാപ്മാൻ എത്തിനിൽക്കുന്നത് കൊച്ചി തീരത്താണ്. അച്ഛന്റെ പാദമുദ്രകൾ പതിഞ്ഞ ആ സ്ഥലം കണ്ടെത്തണം, അവിടെ ഒരിക്കൽ ചെന്നെത്തണമെന്ന മനസ്സിന്റെ അടങ്ങാത്ത ആഗ്രഹമാണ് എഡ്വേർഡ് ചാപ്മാനെ തേംസ് നദിയുടെ ഈണമേറ്റുറങ്ങുന്ന ലണ്ടൻ നഗരത്തിൽ നിന്ന് ദൂരെദൂരെ കൊച്ചി കായലിനരികെ എത്തിച്ചത്.
Also Read:കുറുവാ ദ്വീപ്; ഇത് തുമ്പികളുടെ പറുദീസാ...
രണ്ടാം ലോക മഹായുദ്ധകാലത്ത്, റോയൽ ബ്രിട്ടീഷ് ആർമി മെഡിക്കൽ കോർപ്‌സിൽ സേവനം അനുഷ്ഠിച്ച ആളായിരുന്നു എഡ്വേർഡ് ചാപ്മാന്റെ പിതാവ്. ഇതിനിടയിൽ കുറച്ചുകാലം അദ്ദേഹം കൊച്ചിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആ സമയം ആരോ പകർത്തിയ തന്റെ പിതാവിന്റെയും സുഹൃത്തുക്കളുടെയും ഒരുചിത്രമാണ് പിതാവ് സേവനം അനുഷ്ഠിച്ച നാട് കാണണമെന്ന ആഗ്രഹം എഡ്വേർഡിൽ ജനിപ്പിച്ചത്.
/filters:format(webp)/indian-express-malayalam/media/media_files/2025/10/09/edward-chaplinc-2025-10-09-14-14-48.jpg)
എഡ്വേർഡ് ചാപ്മാൻ താജ് മലബാറില്‍
1945-ൽ കൊച്ചിയിൽ നിന്ന് പകർത്തിയ ചിത്രമെന്ന അറിവുമാത്രമായിരുന്നു കൈമുതൽ. ആ ഫോട്ടോയ്ക്ക് പിന്നിലെ കഥകളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങിയപ്പോൾ സ്ഥലം പിടികിട്ടി. കായൽ മണ്ണ് കോരിയിട്ട്, മനുഷ്യാധ്വാനത്തിൽ റോബർട്ട് ബ്രിസ്റ്റോ വികസിപ്പിച്ച വെല്ലിംഗ്ടൺ ഐലന്റിലെ മലബാർ ഹോട്ടലിന് മുമ്പിൽ നിന്നുള്ള ചിത്രമാണ് ഫ്രെയിമിനുള്ളിൽ.
Also Read:കാണാൻ കാഴ്ചകളേറെ...അറിയാം ആറൻമുളയുടെ പെരുമ
അങ്ങനെ, എൺപത് വർഷങ്ങൾക്ക് ശേഷം തന്റെ പിതാവിന്റെ പാദമുദ്രകൾ പതിഞ്ഞ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലേക്ക് എഡ്വേർഡ് ചാപ്മാൻ എത്തി. തന്റെ വരവിന് മുന്നോടിയായി കൊച്ചിയുടെ പഴമയെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയായ 'ബൈഗോൻ കൊച്ചി ഡേയ്സ്' ഫെയ്‌സ് ബുക്ക് ഗ്രൂപ്പിൽ പിതാവിന്റെ ആ ചിത്രവും എഡ്വേർഡ് ചാപ്മാൻ പോസ്റ്റ് ചെയ്തിരുന്നു. 1945-ൽ തന്റെ പിതാവിന്റെ ഈ ഫോട്ടോ എടുത്ത സ്ഥലം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന അടിക്കുറിപ്പോടെ.
/filters:format(webp)/indian-express-malayalam/media/media_files/2025/10/09/malabar-hotel-old-2025-10-09-14-17-06.jpg)
വില്ലിംഗ്ടൺ ഐലൻഡിലെ പഴയ മലബാർ ഹോട്ടൽ ഇന്ന് താജ് മലബാർ റിസോർട്ടാണ്. എന്നാൽ, പഴമയ്ക്ക് ഒട്ടും മാറ്റമില്ല. എൺപത് വർഷങ്ങൾക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധക്കാലത്ത് പിറന്ന ആ ഫോട്ടോയ്ക്ക് പശ്ചാത്തലമായ സ്ഥലം ഇന്നും പഴമ ഒട്ടും ചോരാതെ നിലനിൽക്കുന്നു.
"അഭിപ്രായങ്ങൾക്ക് നന്ദി, എന്റെ അച്ഛൻ 80 വർഷങ്ങൾക്ക് മുമ്പ് സന്ദർശിച്ച താജ് മലബാർ സന്ദർശിക്കാൻ എനിക്ക് ഇന്ന് അവസരം ലഭിച്ചു" - താജ് മലബാർ റിസോർട്ടിന് മുമ്പിലുള്ള തന്റെ ചിത്രവും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫൊട്ടൊയും ഒറ്റ ഫ്രെയിമിലാക്കി എഡ്വേർഡ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇംഗ്ലണ്ടിലെ ലിങ്കൺഷെയർ പ്രവിശ്യയിലെ ബോസ്റ്റൺ പട്ടണത്തിലാണ് എസ്വേർഡ് ചാപ്മാന്റെ താമസം.
Read More: സഞ്ചാര സാഹിത്യകാരൻമാരുടെ സംഗമവുമായി ടൂറിസം വകുപ്പ; യാനം ലിറ്ററേച്ചർ ഫെസ്റ്റ് ഒക്ടോബറിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.