/indian-express-malayalam/media/media_files/2025/09/24/varkala-papanasham-2025-09-24-21-12-08.jpg)
യാനം ലിറ്ററേച്ചർ ഫെസ്റ്റ് നടക്കുന്ന വർക്കല ബീച്ച് (ഫൊട്ടൊ കടപ്പാട്- കേരള ടൂറിസം വകുപ്പ)
തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിൻറെ വിവിധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് 'യാനം' എന്ന പേരിൽ ട്രാവൽ-ലിറ്റററി ഫെസ്റ്റിവെൽ സംഘടിപ്പിക്കും. യാനത്തിൻറെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വർക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിൽ നടക്കും.
സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോർത്തിണക്കിയാണ് ടൂറിസം വകുപ്പ് പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്. ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതൽ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയാണ് 'യാനം'.
Also Read:ഭൂട്ടാനിൽ നിന്നുള്ള വാഹന കടത്ത് ; അന്വേഷണത്തിന് ഇഡിയും
ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവ് തുടങ്ങിവയുടെ മാതൃകയിൽ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചർ ഫെസ്റ്റിവെലെന്ന് സംസ്ഥാന ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നതെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യാത്രകളെ സ്‌നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലയിലാണ് യാനം സംഘടിപ്പിക്കുന്നത്. യാത്രകളെ വ്യത്യസ്ത രീതിയിൽ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും ഈ പരിപാടി. എഴുത്തുകാർ, കലാകാരൻമാർ, ഫോട്ടോഗ്രാഫർമാർ, സാഹസിക യാത്രികർ, യാത്ര ഡോക്യൂമെൻററി സംവിധായകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ഉള്ളവർ യാനത്തിൻറെ ഭാഗമാകും.
ബുക്കർ സമ്മാന ജേതാവ് ഷെഹാൻ കരുണതിലക, ഗ്രാമി അവാർഡ് ജേതാവായ സംഗീതജ്ഞൻ പ്രകാശ് സോൺതെക്ക, പത്രപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ഗ്രാഷ്യൻ അവാർഡ് നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ ആൻഡ്രൂ ഫിഡൽ ഫെർണാണ്ടോ, വർത്തമാനകാല ഓർഫ്യൂസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി പ്രൊഫ. നതാലി ഹാൻഡൽ എന്നിവരുൾപ്പെടുന്ന ചർച്ച യാനത്തെ ശ്രദ്ധേയമാക്കും.
കൂടാതെ ടിബറ്റൻ കവി ടെൻസിൻ സുണ്ടു, പത്രപ്രവർത്തകനും എഴുത്തുകാരനുമായ സുദീപ് ചക്രവർത്തി, ഫോട്ടോഗ്രാഫർ ആശ ഥാദാനി, ആറ് രാജ്യങ്ങളിലൂടെ ബൈക്കിംഗ് നടത്തിയ സാഹസിക യാത്രിക പിയാ ബഹാദൂർ എന്നിവരും ഈ വേദിയിൽ എത്തും. പ്രസിദ്ധ യാത്രാ ഡോക്യുമെൻററി നിർമ്മാതാക്കളായ പ്രിയ ഗണപതി, അനുരാഗ് മല്ലിക്, ഫുഡ് ഗുരു കാരെൻ ആനന്ദ്, പ്രമുഖ യാത്രാ വ്‌ളോഗർ കൃതിക ഗോയൽ എന്നിവരും പങ്കെടുക്കുന്നുണ്ട്.
Also Read:കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 20 ഓളം പേർക്ക് പരുക്ക്
ചർച്ചകൾക്ക് പുറമേ വർക്കലയുടെ ആകർഷണങ്ങൾ പരിചയപ്പെടുത്തുന്ന പ്രത്യേക സഞ്ചാരപാത സംഘടിപ്പിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൻറെ പ്രത്യേകിച്ചും വർക്കലയുടെ ടൂറിസം സാധ്യതകൾ കൂടി ലോകത്തിനു പരിചയെപ്പടുത്താൻ യാനത്തിലൂടെ ലക്ഷ്യമിടുന്നു. വിവിധ മേഖലകളിൽ ഉള്ളവർ വർക്കലയെയും സമീപ പ്രദേശങ്ങളെയും ലോകത്തിനു പരിചയപ്പെടുത്തുകയും അതിൻറെ സാധ്യതകൾ ഉപേയാഗപ്പെടുത്തുകയും ചെയ്യുന്നതിന് കൂടി ആലാചിക്കുന്നുണ്ട്.
കോവിഡിനു ശേഷം കേരളത്തിലെ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവ് വർക്കലയിലും പ്രകടമായിട്ടുണ്ട്. വർക്കലയിൽ 25 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികൾക്കായുള്ള മാസ്റ്റർപ്ലാൻ തയ്യാറായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More:വാക്കുപാലിച്ച് കോൺഗ്രസ്; എൻഎം വിജയന്റെ വായ്പ അടച്ചുതീർത്തു, അടച്ചത് 60 ലക്ഷം രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us