/indian-express-malayalam/media/media_files/2025/11/01/pinarayi-vijaya-2025-11-01-10-55-44.jpg)
പിണറായി വിജയൻ
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്. കേരളത്തിലെ ജനങ്ങളോട് ഈ പ്രഖ്യാപനം നടത്തുന്ന വേളയില്‍ ഈ സഭയില്‍ ഇരിക്കാന്‍ കഴിയുന്നുവെന്നത് മുഴുവന്‍ നിയമസഭാ അംഗങ്ങള്‍ക്കും അഭിമാനകരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: ശബരിമല സ്വർണക്കൊള്ള കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ
ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ടാണ് നിയമസഭാ നടപടിക്രമത്തിലൂടെ ഇത് പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷൻ മുഖേന വീട് നിർമാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി. ഭവന നിർമ്മാണത്തിനു നടപടികൾ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത്: പ്രേം കുമാർ
അതിനിടെ, കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമസഭാ സമ്മേളം ചേര്‍ന്നിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. തട്ടിപ്പെന്ന് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളിൽനിന്ന് പറയുന്നതാണെന്ന് പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഭയക്കുന്നതെന്തിന്. പറഞ്ഞത് എന്തോ അത് നടപ്പാക്കും അതാണ് ഇടത് സർക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി
വൈകീട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപ്രഖ്യാപനം നടത്തും. ഈ ചടങ്ങില്‍ നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരും മന്ത്രിമാരും പങ്കെടുക്കും. 2021-ലാണ് അതിദാരിദ്ര്യമുക്തയജ്ഞം സര്‍ക്കാര്‍ തുടങ്ങിയത്. അതിദരിദ്രരായി കണ്ടെത്തിയ 64,006 കുടുംബങ്ങളില്‍ 4445 പേര്‍ അഞ്ചുകൊല്ലത്തിനിടെ മരിച്ചു. അലഞ്ഞുതിരിഞ്ഞുനടന്ന 231 കുടുംബങ്ങളെ കണ്ടെത്താനായില്ല. പട്ടികയില്‍പ്പെട്ട 47 നാടോടികളെ ഒരിടത്തുമാത്രം നിലനിര്‍ത്തി. ഇവരുള്‍പ്പെട്ട 4723 കുടുംബങ്ങളെ പട്ടികയില്‍നിന്ന് താത്കാലികമായി ഒഴിവാക്കി. ബാക്കിയുള്ള 59,283 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തരാക്കിയത്.
Read More: ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്.ഐ.ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us