/indian-express-malayalam/media/media_files/2025/10/16/rail-line-2025-10-16-15-28-21.jpg)
വൻകിട പദ്ധതികളുമായി റെയിൽേവേ (Image: Ministry of Railways)
ന്യൂഡൽഹി: ചരക്കുഗതാഗതത്തിൽ ഡഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുകളുടെ (ഡിഎഫ്സി) വിജയത്തെത്തുടർന്ന്, വരുന്ന 30 വർഷത്തിനുള്ളിൽ ഡെഡിക്കേറ്റഡ് പാസഞ്ചർ കോറിഡോറുകൾ (ഡിപിസി) വികസിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. റെയിൽവേ മന്ത്രി അ്ശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ യാത്രക്കാർക്കായി പ്രത്യേക ഇടനാഴികൾ നിർമ്മിക്കാൻ തുടങ്ങണമെന്ന് മന്ത്രി വ്യക്തമാക്കി. ഗതാഗത ആവശ്യകത വളരെ വലുതാണ്, സമാന സ്വഭാവമുള്ള സമ്പദ്വ്യവസ്ഥകളുടെ വിജയകരമായ ഉദാഹരണങ്ങൾ നമുക്കുണ്ട്. ഈ ഇടനാഴികളിൽ തദ്ദേശീയമായി വികസിപ്പിച്ച സിഗ്നലിംഗ് സംവിധാനങ്ങളും ആധുനിക ഓപ്പറേഷൻസ് കൺട്രോൾ സെന്ററുകളും ഉണ്ടായിരിക്കും. രാജ്യത്തുടനീളം അത്തരം ഇടനാഴികൾ നിർമ്മിക്കുമെന്നും അടുത്ത രണ്ട് ദശകത്തിനുള്ളിൽ ഏകദേശം 7,000 കിലോമീറ്റർ വികസിപ്പിക്കുകയാണ് ലക്ഷ്യം-അശ്വനി വൈഷ്ണവ് പറഞ്ഞു.
Also Read:ദീപാവലി-പൂജാ അവധി; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ
2047-ഓടെ രാജ്യത്തുടനീളം പ്രത്യേക യാത്രാ ഇടനാഴികൾ നിർമിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഡെഡിക്കേറ്റഡ് പാസഞ്ചർ ലൈനുകൾ പരമാവധി മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ലൈനുകളിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 320 കിലോമീറ്ററായിരിക്കും.
Also Read:രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ?
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിനും വിപുലീകരണത്തിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. ഇതിനായി റെയിൽവേ ബജറ്റ് തുടർച്ചയായി വർധിപ്പിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ 35,000 കിലോമീറ്ററിലധികം പുതിയ ട്രാക്കുകൾ സ്ഥാപിക്കുകയും 46,000 കിലോമീറ്ററിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
Also Read:അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഇന്നു മുതൽ സർവീസ്
നിലവിൽ രാജ്യത്തുടനീളം 156 വന്ദേ ഭാരത് സർവീസുകളും 30 അമൃത് ഭാരത് സർവീസുകളും നാല് നമോ ഭാരത് സർവീസുകളും ഓടുന്നുണ്ട്. 2024-25 വർഷത്തിൽ 7,000 കോച്ചുകളും ഏകദേശം 42,000 വാഗണുകളും 1,681 ലോക്കോമോട്ടീവുകളും നിർമ്മിച്ചു. ഇന്ത്യയിലെ ആദ്യത്തെ 9,000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് കമ്മീഷൻ ചെയ്തു. 12,000 എച്ച്പി ലോക്കോമോട്ടീവുകൾ ഇതിനകം പ്രവർത്തനക്ഷമമാണെന്ന് മന്ത്രി പറഞ്ഞു.
Read More:നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയമിച്ച് കേന്ദ്രം, ജീവന് ആശങ്കയില്ലെന്നും സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.