/indian-express-malayalam/media/media_files/2025/09/05/train-illustration-2025-09-05-21-41-32.jpg)
Festival Special Train 2025 Updates
Festival Special Train 2025: മുംബൈ: ദീപാവലി ഉൾപ്പടെയുള്ള ഉത്സവ സീസൺ പ്രമാണിച്ച് 944 സ്‌പെഷ്യൽ ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ. പൂജാ അവധി, ദീപാവലി, ഛാത്ത് ഉത്സവം എന്നിവയോട് അനുബന്ധിച്ചാണ് മുബൈയിൽ നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സെൻട്രൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചത്. സ്‌പെഷ്യൽ ട്രെയിനുകളിലേക്കുള്ള ബുക്കിംങ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സ്വപ്നിൽ നില പ്രസ്താവനയിൽ പറഞ്ഞു.
Read More:രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ?
ഉത്സവസീസണിന്റെ ഭാഗമായി മുംബൈയിൽ നിന്ന് കേരളത്തിലേക്കും സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമാന്യ തിലക് ടെർമിനസ് തിരുവനന്തപുരം നോർത്ത് ലോകമാന്യ തിലക് ടെർമിനസ് വീക്ക്ലി സ്പെഷ്യൽ സർവ്വീസാണ് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ മൊത്തം 20 സർവ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
ട്രെയിൻ നമ്പർ 01463 ലോകമാന്യ തിലക്- തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. പത്ത് സർവ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
Read More:വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍; 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
ട്രെയിൻ നമ്പർ 01461 തിരുവനന്തപുരം- ലോകമാന്യ തിലക് സെപ്റ്റംബർ 27 മുതൽ നവംബർ 29 വരെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 21.50 ന് ലോക്മാന്യ തിലക് ടെർമിനസിൽ എത്തിച്ചേരും. പത്ത് സർവ്വീസുകളാണ് ക്രമീകരിക്കുന്നത്.
Also Read:ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
താനെ, പൻവേൽ, പെൻ, റോഹ, ചിപ്ലൂൺ, രത്നഗിരി, കനകവലി, സിന്ധുദുർഗ്, കുടൽ, സാവന്ത്വാഡി റോഡ്, മഡ്ഗാവ്, കാർവാർ, കുംത, കുന്താപുര, ഉഡുപ്പി, മംഗലാപുരം, കാസർകോട്, കാനനൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവടങ്ങളിൽ സ്റ്റോപ്പുണ്ട്.
Read More:ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും: നിർമല സീതാരാമൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.