/indian-express-malayalam/media/media_files/kZSDICCfMkWIq9wkdrUo.jpg)
വന്ദേഭാരതില്‍ ഇനി തത്സമയ റിസര്‍വേഷന്‍
കൊച്ചി: ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. തിരുവനന്തപുരം- മംഗളൂരു, മംഗളൂരു- തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. സ്റ്റേഷന്‍ കൗണ്ടറില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
Also Read:വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; വീഴ്ചകൾ എണ്ണിപറഞ്ഞ് ഡി.ജി.ഇ. റിപ്പോർട്ട്
തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളില്‍ തത്സമയ റിസര്‍വേഷന്‍ സൗകര്യം അനുവദിക്കുമെന്ന് ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരതില്‍ തത്സമയ റിസര്‍വേഷന്‍ തുടങ്ങിയത്. സീറ്റ് ഒഴിവുണ്ടെങ്കിലും ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ വിട്ടുകഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇതുവരെ കഴിയുമായിരുന്നില്ല.
Also Read:ആരുടെ അനാസ്ഥയാണെന്ന് അറിയില്ല, എനിക്കെന്റെ മകനെ നഷ്ടപ്പെട്ടു: കരച്ചിലടക്കാനാവാതെ മിഥുന്റെ അച്ഛൻ
സ്റ്റേഷനുകളില്‍ ട്രെയിന്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഇനി കറന്റ് റിസര്‍വേഷന്‍ ലഭ്യമാകും. ചെന്നൈ- നാഗര്‍കോവില്‍, നാഗര്‍കോവില്‍-ചെന്നൈ, കോയമ്പത്തൂര്‍-ബംഗളൂരു, മംഗളൂരു- മഡ്ഗാവ്, മധുര -ബംഗലൂരു, ചെന്നൈ- വിജയവാഡ വന്ദേഭാരത് ട്രെയിനുകളിലും സമാന രീതിയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
Also Read:ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് രണ്ടാണ്ട്; പൊതുസമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും
അതേസമയം, നിലമ്പൂരിലേക്കുള്ള രണ്ട് ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു. ഓണക്കാലത്ത് രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും എ.സി കോച്ചുകൾ ഉൾപ്പെടെ രണ്ടു വീതം അധിക കോച്ചുകൾ അനുവദിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി അറിയിച്ചു. രാജ്യറാണി എക്സ്പ്രസിന് ഒരു എ. സി ത്രീ ടയര്‍, ഒരു ജനറല്‍ കോച്ചുകളാണ് വര്‍ധിപ്പിക്കുക.
Read More
ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ അവധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.