/indian-express-malayalam/media/media_files/2025/07/17/kollam-student-death-2025-07-17-16-29-42.jpg)
മരിച്ച മിഥുൻ, അച്ഛൻ മനു
Kollam Student Death:കൊല്ലം: രാവിലെ മകനെ ബൈക്കിൾ സ്‌കൂളിൽ വിട്ട് വീട്ടിൽ മടങ്ങിയെത്തി മണിക്കൂറുകൾക്കുള്ളിൽ കൊല്ലം വലിയപാടം മനു കേൾക്കുന്നത്് തന്റെ പൊന്നുമോന്റെ മരണവാർത്തയാണ്. വൈകീട്ട് പുതിയ ചെരിപ്പ്് വാങ്ങിതരാമെന്ന് മനു മകൻ മിഥുന് വാക്കുനൽകിയിരുന്നു. സ്‌കൂളിൽ നിന്ന് നേരത്തെ മടങ്ങിവരാമെന്ന് പറഞ്ഞാണ് മിഥുൻ സ്‌കൂളിലേക്ക കയറിപോയത്. എന്നാൽ ഇനി തന്റെ പൊന്നുമകൻ തന്നോടൊപ്പം ഇല്ലെന്ന് സത്യം ഇനിയും ഈ അച്ഛന് ഉൾക്കൊള്ളാനായിട്ടില്ല.
Also Read:വിദ്യാർഥിയുടെ മരണം; അടിയന്തര അന്വേഷണത്തിന് നിർദേശം: വിഭ്യാഭ്യാസ മന്ത്രി കൊല്ലത്തേക്ക്
"എന്ത് പറ്റിയതാന്ന് അറിയില്ല. ആരുടെ അനാസ്ഥ ആണെന്നും അറിയില്ല. എനിക്കെന്റെ മോനെ നഷ്ടപ്പെട്ടു. അത് മാത്രമാണ് എനിക്ക് അറിയാവുന്നത്".- മനുവിന് ഇത് മാത്രമാണ് പറയാനുണ്ടായിരുന്നത്.
കൂലിപ്പണിക്കാരനായ മനു ഇന്ന് പണിയില്ലാത്തതിനാലാണ് മകനെ ബൈക്കിൽ സ്‌കൂളിൽ കൊണ്ടുവിട്ടത്. സാധാരണ മിഥുൻ സ്‌കൂൾ ബസിലാണ് പോകുന്നത്. സാമ്പത്തിക പ്രാരാബ്ധങ്ങൾ കാരണം, മൂന്ന് മാസങ്ങൾക്ക് മുൻപാണ്് മനുവിന്റെ ഭാര്യ സുജ കുവൈറ്റിൽ ജോലി തേടിപോയത്. മകന്റെ മരണവാർത്ത ഇനിയും സുജയെ അറിയിച്ചിട്ടില്ല. എന്ത് പറഞ്ഞ് സുജയെ ആശ്വസിപ്പിക്കും എന്നറിയാതെ നെഞ്ചുനീറുകയാണ്് മനുവും മറ്റ് കുടുംബാംഗങ്ങളും.
Also Read:കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു
അതേസമയം, അതീവ സങ്കടകരമായ സംഭവമാണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സ്‌കൂളുകൾക്കും നിർദേശം നൽകിയിരുന്നു. സ്‌കൂളിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കെ.എസ്.ഇ.ബി.യ്ക്ക് വീഴ്ചയുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
Also Read:വിട്ടുവീഴ്ച ചെയ്തത് കുഞ്ഞിന്റെ മൃതദേഹം ഇനിയും ഫ്രീസറിൽ വയ്ക്കേണ്ടതിനാലെന്ന് വിപഞ്ചികയുടെ കുടുംബം
വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ കളിക്കുന്നതിനിടയിലാണ് കൊല്ലം തേവലക്കര ബോയ്‌സ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് ഷോക്കേൽക്കുന്നത്. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ ഷീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോൾ, താഴ്ന്നു കിടന്നിരുന്ന കെ.എസ.്ഇ.ബി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു കുട്ടികളാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നും പറയപ്പെടുന്നു.
ഷോക്കേറ്റ ഉടൻ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുന്റെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണുള്ളത്. കെഎസ്ഇബി ലൈൻ സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ താഴ്ന്നു പോകുന്നുണ്ടെന്ന് അറിഞ്ഞതായും കോവൂർ കുഞ്ഞുമോൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
Read More
മഴ മുന്നറിയിപ്പിൽ മാറ്റം; നാലിടത്ത് റെഡ് അലർട്ട്: ജാഗ്രതാ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.