scorecardresearch

Kollam Student Death:കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം

സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം

author-image
WebDesk
New Update
Mithun1

തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിയായ മിഥുൻ ആണ് മരിച്ചത്

Kollam Student Death:  കൊല്ലം: എട്ടാം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment

Also Read: വിട്ടുവീഴ്ച ചെയ്തത് കുഞ്ഞിന്റെ മൃതദേഹം ഇനിയും ഫ്രീസറിൽ വയ്ക്കേണ്ടതിനാലെന്ന് വിപഞ്ചികയുടെ കുടുംബം

കളിക്കുന്നതിനിടയിൽ മിഥുന്റെ ചെരുപ്പ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീഴുകയായിരുന്നു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

Also Read: Kerala Rain: അതിതീവ്ര മഴ തുടരുന്നു, വടക്കൻ ജില്ലകളിൽ രാത്രി റെഡ് അലർട്ട്

Advertisment

സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. 

നാളെ വിദ്യാഭ്യാസ ബന്ദ്

സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ നാളെ (വെള്ളിയാഴ്ച) കെ.എസ്.യുവും എ.ബി.വി.പി.യും വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് തേവലക്കര ബോയ്സ് സ്കൂളിന് മുൻപിൽ ബി.ജെ.പി. പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. യു.ഡി.എഫ്- ആർ.എസ്.പി. പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ മുതൽ സ്കൂളിന് മുൻപിൽ ഉപരോധസമരം നടത്തിവരികയാണ്.

അതേസമയം, സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അധ്യയന വർഷം തുടങ്ങുന്നതിന് മുൻപ് കൃത്യമായ സുരക്ഷാ പരിശോധനകൾ നടത്താൻ എല്ലാ സ്കൂളുകൾക്കും നിർദേശം നൽകിയതാണ്. ആരാണ് സ്കൂളിന് ഫിറ്റ്നസ് നൽകിയതെന്ന് പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

Read More

Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: