scorecardresearch

സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര; എം.ആർ. അജിത് കുമാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

സംഭവത്തിൽ ശബരിമല കമ്മീഷനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. യാത്രയിൽ കേസെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

സംഭവത്തിൽ ശബരിമല കമ്മീഷനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. യാത്രയിൽ കേസെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

author-image
WebDesk
New Update
ADGP MR Ajith Kumar, Ajithkumar

എം.ആർ. അജിത് കുമാർ

കൊച്ചി: എഡിജിപി എം.ആർ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമർശനം. എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്ര നിർഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമെന്നും ഹൈക്കോടതി പറഞ്ഞു.

Advertisment

Also Read:നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു

യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചത്. ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്ടർ യാത്ര കോടതി വിധിക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബെഞ്ചാണ് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങൾ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Also Read:വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയിൽ

സ്വാമി അയ്യപ്പൻ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2021-ലാണ് ട്രാക്ടർ യാത്രയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകൾ ഏതൊക്കെ സമയങ്ങളിൽ സ്വാമി അയ്യപ്പൻ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറിൽ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ട്രാക്ടർ വഴി യാത്ര ചെയ്യരുതെന്നും ഉത്തരവുണ്ട്. എന്നാൽ ഇവ ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയിരിക്കുന്നത്.

Also Read:ഇന്ന് അതിശക്തമായ മഴ, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്

Advertisment

സംഭവത്തിൽ ശബരിമല കമ്മീഷനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം യാത്രയിൽ കേസെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത്കുമാർ യാത്ര നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഡ്രൈവർ.ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടർ.

Read More

രക്തം വില കൊടുത്ത് വാങ്ങാനാകില്ലെന്ന് തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനത്തിൽ ഇനി എന്ത് ?

High Court Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: