scorecardresearch

Nipah Virus: നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു

Nipah Virus: മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടെപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് മകനായിരുന്നു

Nipah Virus: മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടെപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് മകനായിരുന്നു

author-image
WebDesk
New Update
Nipah virus

Nipah Virus Updates

Nipah Virus Updates: പാലക്കാട്:സംസ്ഥാനത്ത് വീണ്ടും നിപസ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടെപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് 32 കാരനായ മകനായിരുന്നു.

Advertisment

ചങ്ങലീരി സ്വദേശിയായ 58 കാരനെ പനി ബാധിയെ തുടർന്നാണ് മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്. പനി കൂടിയതോടെ വട്ടമ്പലത്തെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

Also Read:പാലക്കാട് നിപ ബാധ: സമ്പര്‍ക്കപ്പട്ടികയില്‍ 112 പേർ; സംസ്ഥാനത്ത് ആകെ 609 പേര്‍

ചികിത്സയിലിരിക്കെ ജൂലൈ 12 ന് മരിച്ചു. നിപ രോഗ ലക്ഷണങ്ങൾ ഉള്ളതിനാൽ ആശുപത്രി അധികൃതർ സംശയമുന്നിയിക്കുകയും സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Also Read:വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയിൽ

Advertisment

അതേസമയം, നിപ ബാധിച്ച് മരിച്ച ചങ്ങലീരി സ്വദേശിയുടെ പുതുക്കിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും സമയങ്ങളിലും ഇടപഴകിയവർ ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ അധികൃതർ നിർദ്ദേശം നൽകി. നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. എട്ടാം തിയ്യതി മുതൽ 12 -ാം തിയ്യതി വരെ നിപ രോഗി നടത്തിയ യാത്രയുടെ വിവരങ്ങളാണ് പുറത്ത് വിട്ടത്.

675 പേർ സമ്പര്‍ക്കപ്പട്ടികയില്‍

വിവിധ ജില്ലകളിലായി ആകെ 675 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു. ഇതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേരാണ് ഐസിയു ചികിത്സയിലുള്ളത്.

Also Read:ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

മലപ്പുറം ജില്ലയില്‍ ഇതുവരെ 82 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 12 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

Read More

രക്തം വില കൊടുത്ത് വാങ്ങാനാകില്ലെന്ന് തലാലിന്റെ സഹോദരൻ; നിമിഷ പ്രിയയുടെ മോചനത്തിൽ ഇനി എന്ത് ?

Nipah Virus Nipah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: