scorecardresearch

Vipanchika Death: വിപഞ്ചികയുടെ മരണം കൊലപാതകമെന്ന് സംശയം; കുടുംബം ഹൈക്കോടതിയിൽ

മൃതദേഹം ഷാര്‍ജയില്‍ സംസ്‌കാരിക്കാന്‍ അനുവദിക്കരുതെന്നും നാട്ടിലെത്തിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു

മൃതദേഹം ഷാര്‍ജയില്‍ സംസ്‌കാരിക്കാന്‍ അനുവദിക്കരുതെന്നും നാട്ടിലെത്തിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു

author-image
WebDesk
New Update
Vipanchika Death

ചിത്രം: ഫേസ്ബുക്ക്

കൊച്ചി: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ ഇടപെടല്‍ തേടി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും വിപഞ്ചിക കടുത്ത പീഡനത്തിന് ഇരയായെന്നും കുടുംബം ഹർജിയിൽ ചൂണ്ടിക്കാട്ടി. 

Advertisment

മൃതദേഹം ഷാര്‍ജയില്‍ സംസ്കരിക്കാൻ അനുവദിക്കരുതെന്നും നാട്ടിലെത്തിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. കുഞ്ഞിൻ്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കാനുള്ള പിതാവിൻ്റെ ശ്രമം വിപഞ്ചികയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് കോൺസുലേറ്റ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

Also Read: ഇന്ത്യൻ പൗരന് കിട്ടേണ്ട നീതിയും ന്യായവും വിപഞ്ചികയ്ക്ക് കിട്ടണം: സുരേഷ് ഗോപി

വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്കാരം ഇന്നലെ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ, കോണ്‍സുലേറ്റിന്‍റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് സംസ്കാരം മാറ്റിവയ്ക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് കിട്ടാതെ വിപഞ്ചികയുടെ മൃതദേഹം വിട്ടു കൊടുക്കില്ലെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.

Advertisment

അതേസമയം, വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സംശയങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിപഞ്ചികയുടെ മരണത്തിൽ ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ട്. കോൺസുലേറ്റ് ജനറലിന് സംശയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു. ഇവയെല്ലാം അറിയിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് കോൺസൽ ജനറൽ കുട്ടിയുടെ സംസ്കാരം തടഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു. 

Also Read: വിപഞ്ചികയുടെ കുഞ്ഞിന്‍റെ സംസ്ക്കാരം മാറ്റിവച്ചു; നിധീഷുമായി ചർച്ച നടത്തി ഇന്ത്യൻ കോൺസുലേറ്റ്

ഇന്ത്യൻ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും വിപഞ്ചികയ്ക്കും മകൾക്കും കിട്ടണം. ഷാർജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭർത്താവിനാണ് വിട്ടുകൊടുക്കുക. എന്നാൽ ഇന്ത്യൻ നിയമ വ്യവസ്ഥയിലൂടെ അത് തടയാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Read More: വിപഞ്ചികയുടെ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: