/indian-express-malayalam/media/media_files/2025/07/14/vipanchika-death-2025-07-14-11-31-47.jpg)
ചിത്രം: ഫേസ്ബുക്ക്
Vipanchika Death Case: കൊല്ലം: കൊല്ലം സ്വദേശിനി വിപഞ്ചികയെയും ഒന്നര വയസ്സുകാരിയായ മകളെയും ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു. വിപഞ്ചികയുടെ മകളായ വൈഭവിയുടെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് ഷാർജയിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നാണ് സംസ്കാര ചടങ്ങുകൾ മാറ്റിയത്.
കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ പിതാവ് നിധീഷിനെ ഇന്ത്യൻ കോൺസുലേറ്റ് വിളിപ്പിച്ചതായാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് തീരുമാനം. മൃതദേഹം ഷാർജയിൽ സംസ്കാരം ചെയ്യുന്നത് തടയണമെന്ന് ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നാട്ടിലേത്തിക്കാനായി ചൊവ്വാഴ്ച പുലർച്ചെ ഷൈലജ ഷാർജയിലെത്തിയിരുന്നു.
Also Read: വിപഞ്ചികയുടെ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക.
മകളുടെ മരണത്തിന് കാരണക്കാരയവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് അമ്മ ഷൈലജ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, വിപഞ്ചികയുടെ മരണത്തിൽ കുണ്ടറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ശാസ്താംകോട്ട ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷിക്കും. കൊല്ലം റൂറൽ എസ്.പി സാബു മാത്യു മേൽനോട്ടം വഹിക്കും.
Also Read:വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിനും സാധ്യതയുണ്ട്.
വിവാഹം കഴിഞ്ഞ നാൾ മുതൽ വിപഞ്ചിക നിതീഷിൽ നിന്നും പീഡനം നേരിട്ടിരുന്നുവെന്നാണ് അമ്മ ഷൈലജയുടെ പരാതി. നിതീഷിൻറെ സഹോദരി നീതുവും, അച്ഛനും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സ്ത്രീധനത്തിൻറെയും പണത്തിൻറെയും പേരിൽ മകളെ വേട്ടയാടിയെന്നും പരാതിയിൽ പറയുന്നു.
Read More: കുടുംബം മാപ്പു നൽകിയിട്ടില്ല, എല്ലാം അവരുടെ കൈകളിൽ; നിമിഷ പ്രിയയുടെ ശിക്ഷയിൽ ഇനി എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.