/indian-express-malayalam/media/media_files/ELGHSKj0plpbj0t55npd.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Also Read: വിപഞ്ചികയുടെ കുഞ്ഞിന്‍റെ സംസ്ക്കാരം മാറ്റിവച്ചു; നിധീഷുമായി ചർച്ച നടത്തി ഇന്ത്യൻ കോൺസുലേറ്റ്
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: കുടുംബം മാപ്പു നൽകിയിട്ടില്ല, എല്ലാം അവരുടെ കൈകളിൽ; നിമിഷ പ്രിയയുടെ ശിക്ഷയിൽ ഇനി എന്ത്?
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 19-ാം തീയതിവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18-ാം തീയതിവരെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Also Read: നിമിഷ പ്രിയയുടെ മോചനം; കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം
രാജസ്ഥാന് മുകളിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറി. ജാർഖണ്ഡിനു മുകളിലെ തീവ്ര ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതി ചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിച്ചിട്ടുള്ളത്. ജൂലൈ 15 -19 വരെ ഒറ്റപ്പെട്ട അതിശക്തമായ / ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ 19-ാം തീയതിവരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
Read More: വിപഞ്ചികയുടെ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.