scorecardresearch

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഇന്നു മുതൽ സർവീസ്

12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിനിനുള്ളത്

12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിനിനുള്ളത്

author-image
WebDesk
New Update
train new

ഫയൽ ചിത്രം

ചെന്നൈ: തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു കൂടി നീട്ടി. ഇന്നു മുതൽ രാമേശ്വരം വരെയുള്ള സർവീസ് ആരംഭിക്കും. ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ രാമേശ്വരത്തേക്ക് കേരളത്തിൽനിന്നുള്ള ഏക ട്രെയിനാണ് അമൃത എക്സ്പ്രസ്.

Advertisment

Also Read: തുലാവർഷം ഇന്ന് തുടങ്ങും, ഒപ്പം ന്യൂനമർദ്ദവും; സംസ്ഥാനത്ത് അതിശക്ത മഴ

രാത്രി 8.30-ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ (16343) പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45-ന് രാമേശ്വരത്തെത്തും. രാമേശ്വരത്തുനിന്ന് തിരുവന്തപുരത്തേക്കുള്ള ട്രെയിൻ വണ്ടി 1.30-ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.55-ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. കോട്ടയം, തൃശൂർ, പാലക്കാട്, പഴനി, ദിണ്ടിക്കൽ വഴിയാണ് പ്രതിദിന സർവീസ്. മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Also Read: മഴ മുന്നറിയിപ്പുകളിൽ മാറ്റം; വരുന്നത് അതിശക്തമായ മഴ; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം; ഓറഞ്ച് അലർട്ട്

Advertisment

12 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളും മൂന്ന് എസി ത്രീ ടിയർ കോച്ചുകളും രണ്ട് ഫസ്റ്റ് എസി, സെക്കൻഡ് എസി കോച്ചുകളുമാണ് ട്രെയിനിനുള്ളത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നായി രാമേശ്വരത്തേക്ക് 30-ഓളം ട്രെയിൻ സർവീസുകളുണ്ട്. 

Also Read: പ്ലാസ്റ്റിക് കുപ്പികളുടെ പേരിൽ കെഎസ്ആർടിസി ഡ്രൈവറെ സ്ഥലംമാറ്റിയത്: തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം

കേരളത്തിൽനിന്ന് രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഏറെക്കാലമായി ഉണ്ടായിരുന്നില്ല. അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ട്രെയിൻ രാമേശ്വരത്തേക്ക് കൂടി നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നൽകിയത്. 

Read More: മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: