/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഹൈക്കോടതി
എറണാകുളം: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന്റെ പേരിൽ കെഎസ്ആർടിസി ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലം മാറ്റിയ നടപടിയിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശം നൽകി. പൊൻകുന്നം ഡിപ്പോയിൽനിന്ന് വിടുതൽ വാങ്ങിയ ഡ്രൈവർ പുതുക്കാട് ചാർജ് എടുത്തിട്ടില്ലെന്ന് കെഎസ്ആർടിസി കോടതിയെ അറിയിക്കുകയുണ്ടായി.
Also Read:മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്
ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും ഇതിൽ അപാകതയില്ലെന്നും ജീവനക്കാർക്ക് നൽകിയ മാർഗനിർദേശങ്ങൾ ഡ്രൈവർ ലംഘിച്ചതായും കെഎസ്ആർടിസി സത്യവാങ്മൂലം സമർപ്പിച്ചു.
ജീവനക്കാർ മാർഗനിർദേശം ലംഘിക്കുന്നത് ചൂണ്ടിക്കാട്ടാൻ മന്ത്രിക്ക് അധികാരമുണ്ടെന്നും കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജയ്‌മോൻ ജോസഫിന്റെ വാദം, നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്നും മന്ത്രിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്ഥലംമാറ്റമെന്നുമാണ്. ഉപയോഗിക്കാനായി സൂക്ഷിച്ച വെള്ളക്കുപ്പികൾ ഡ്രൈവർ കാബിനിൽ സ്ഥലമില്ലാത്തതിനാൽ ഗ്ലാസിനടുത്ത് വച്ചതാണെന്നും, മന്ത്രി മാധ്യമങ്ങളുടെ മുന്നിൽ തന്നെ അപമാനിക്കുകയായിരുന്നുവെന്നും ജയ്‌മോൻ ജോസഫ് ഹർജിയിൽ വ്യക്തമാക്കി.
കൊല്ലം ആയൂരിൽ വച്ച് ജയ്‌മോൻ ജോസഫ് ഡ്രൈവറായ കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി മന്ത്രി കെബി ഗണേഷ് കുമാർ ശാസിച്ചതിനു തൊട്ടുപിന്നാലെയാണ് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറായ അദ്ദേഹത്തെ പുതുക്കാടേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കെഎസ്ആർടിസി എംഡി പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ ഈ നിർദേശം, കെഎസ്ആർടിസി ജീവനക്കാരുടെ അച്ചടക്ക നടപടികളിലെ ഭരണപരമായ ഇടപെടലുകൾക്ക് നിയമപരമായ സാധുത ഉറപ്പുവരുത്തുന്നതിൽ നിർണായകമാവുകയാണ്. മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (എംടിയുഡബ്ല്യു) ഉൾപ്പെടെയുള്ള ജീവനക്കാരുടെ സംഘടനകൾ ഈ അടിയന്തര സ്ഥലംമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Also Read:കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ അന്തരിച്ചു; അന്ത്യം കൂത്താട്ടുകുളത്ത്
അടിയന്തരമായുള്ള ഈ സ്ഥലംമാറ്റം ജീവനക്കാരെ ഭയപ്പെടുത്താനുള്ള നടപടിയാണെന്നും ഇത്തരം പെട്ടെന്നുള്ള ശിക്ഷാ നടപടികൾ സർവീസ് രംഗത്തെ മൊത്തത്തിൽ ബാധിക്കുമെന്നുമാണ് യൂണിയനുകൾ വാദിച്ചത്. മന്ത്രിയുടെ പരിശോധനയിൽ ഡ്രൈവർ കാബിനിലെ ഗ്ലാസിനോട് ചേർന്ന് വെച്ച പ്ലാസ്റ്റിക് കുപ്പികളായിരുന്നു പ്രശ്നത്തിന് കാരണം. ബസിലെ യാത്രക്കാർക്ക് ശല്യമുണ്ടാക്കാത്തതും സ്വന്തം ആവശ്യത്തിനായി വച്ചതുമായ കുപ്പികളുടെ പേരിൽ സ്ഥലമാറ്റ നടപടി എടുത്തത് നീതീകരിക്കാനാവില്ലെന്നും, ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
Read More: മഴ മുന്നറിയിപ്പുകളിൽ മാറ്റം; വുരുന്നത് അതിശക്തമായ മഴ; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം; ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.