scorecardresearch

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ അന്തരിച്ചു; അന്ത്യം കൂത്താട്ടുകുളത്ത്

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇന്നു രാവിലെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇന്നു രാവിലെ കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

author-image
WebDesk
New Update
Kenyan Prime Minister Raila Odinga

ചിത്രം: എക്സ്

കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ അന്തരിച്ചു. എറണാകുളം കൂത്താട്ടുകുളത്തുവെച്ചാണ് അന്ത്യം. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകായായിരുന്നു എന്നാണ് വിവരം. ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.

Advertisment

കൂത്താട്ടുകുളം ദേവമാത ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് അദ്ദേഹത്തെ ദേവമാത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽവച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആറു ദിവസം മുൻപാണ് അദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്.

Also Read: രഹസ്യ രേഖകൾ നിയമവിരുദ്ധമായി സൂക്ഷിച്ചു; ഇന്ത്യൻ വംശജനായ യുഎസ് ഉപദേഷ്ടാവ് അറസ്റ്റിൽ

റെയില ഒഡിംഗ 2008 മുതൽ 2013 വരെയാണ് കെനിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. 1992 മുതൽ 2013 വരെ ലങ്കാറ്റയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവായിരുന്നു. 1997, 2007, 2013, 2017, 2022 വർഷങ്ങളിൽ അഞ്ചു തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Advertisment

Read More: സംസ്ഥാനത്ത് ഇന്നും മഴ കനക്കും; 6 ജില്ലകളിൽ മഞ്ഞ അലർട്ട്; മത്സ്യബന്ധനത്തിനു വിലക്ക്

Prime Minister Kenya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: