scorecardresearch

തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം

കോടതിയുടെ ഓഗസ്റ്റ് 22ലെ ഉത്തരവിൽ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്

കോടതിയുടെ ഓഗസ്റ്റ് 22ലെ ഉത്തരവിൽ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്

author-image
WebDesk
New Update
stray dogs

തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡൽഹി: പശ്ചിമബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലേത് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നവംബർ മൂന്നിനാണ് ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുള്ളത്. തെരുവുനായ വിഷയത്തിലാണ് കോടതിയുടെ നിർദേശം.

Advertisment

Also Read:സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസ്

ജസ്റ്റിസുമാരായ വിക്രം നാഥിൻറെയും സന്ദീപ് മെഹ്ത്തയുടെയും ബെഞ്ചിന് മുമ്പാകെയാണ് തുഷാർ മെഹ്ത്ത വിഷയം അവതരിപ്പിച്ചത്. നവംബർ മൂന്നിന് ചീഫ് സെക്രട്ടറിമാർ നേരിട്ട് തന്നെ കോടതിക്ക് മുന്നിൽ ഹാജരായേ തീരൂ എന്ന് കോടതി കൽപ്പിച്ചു.കാര്യങ്ങൾ ബോധിപ്പിക്കണമെന്നും സത്യവാങ്മൂലം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടും അവർ ഇതിന് മുകളിൽ ഉറങ്ങുകയാണെന്നും കോടതി ആരോപിച്ചു. കോടതിയുത്തരവിനെ അവർ മാനിക്കുന്നില്ല. ഏതായാലും ഇനി അവർ നേരിട്ട് തന്നെ എത്തട്ടെ എന്നും കോടതി തീർപ്പാക്കി. നേരിട്ട് എത്തുന്നതിന് പകരം അവർ ഓൺലൈൻ വഴി കോടതിയിൽ ഹാജരാകാമെന്നായിരുന്നു തുഷാർ മെഹ്ത്തയുടെ നിർദ്ദേശം.

Also Read:ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Advertisment

ഒക്ടോബർ 27ന് തെരുവുനായ വിഷയം കോടതി പരിഗണിച്ചപ്പോൾ പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് സുപ്രീം കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. കോടതിയുടെ ഓഗസ്റ്റ് 22ലെ ഉത്തരവിൽ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.

തെരുവ് നായ പ്രശ്നം ദേശീയ തലസ്ഥാന വിഷയം മാത്രമല്ലെന്ന് കാട്ടി രാജ്യത്തെമുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരണമെന്ന് കോടതി ഓഗസ്റ്റ് 22ന് നിർദ്ദേശിച്ചിരുന്നു.നായ കേന്ദ്രങ്ങൾ, മൃഗ ഡോക്ടർമാർ,നായ പിടുത്തക്കാർ, മൃഗ പ്രജനന നിയന്ത്രണ നിയമം(എബിസി റൂൾസ്) അനുസരിച്ച് പ്രത്യേകം തയാറാക്കിയ വാഹനങ്ങളും കൂടുകളും തുടങ്ങിയവയുടെ അടക്കം കണക്കുകൾ സത്യവാങ്മൂലമായി സമർപ്പിക്കണെന്നും മുനിസിപ്പൽ അധികൃതരോട് കോടതി നിർദ്ദേശിച്ചിരുന്നു.

Also Read:രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി

എബിസി നിയമങ്ങൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഒരു പോലെ ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ തലസ്ഥാനത്ത് തെരുവു നായകളുടെ കടിയേറ്റ് പേ വിഷ ബാധയുണ്ടായെന്ന മാധ്യമ വാർത്തകളുട അടിസ്ഥാനത്തിൽ കോടതി സ്വമേധയാ കേസ് എടുക്കുകയായിരുന്നു. ജൂലൈ 28നാണ് സംഭവം. കുട്ടികളിലടക്കം പേ വിഷ ബാധ ഉണ്ടായി.

Read More:എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; 1 കോടി തൊഴിൽ അവസരങ്ങൾ, കർഷക സഹായം 9000 ആയി ഉയർത്തും

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: