scorecardresearch

സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജി; കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും സുപ്രീംകോടതി നോട്ടീസ്

നേരത്തെ ഹർജി സുപ്രീംകോടതി പരിഗണിച്ചതിനു പിന്നാലെ സോനം വാങ്ചുകിനെ ജയിലിൽ സന്ദർശിക്കാൻ ഭാര്യ ഗീതാഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നു

നേരത്തെ ഹർജി സുപ്രീംകോടതി പരിഗണിച്ചതിനു പിന്നാലെ സോനം വാങ്ചുകിനെ ജയിലിൽ സന്ദർശിക്കാൻ ഭാര്യ ഗീതാഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നു

author-image
WebDesk
New Update
Sonam Wangchuk

സോനം വാങ്ചുക്ക്

ന്യൂഡൽഹി:സോനം വാങ്ചുക്കിന്റ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിനും ലഡാക്ക് ഭരണകൂടത്തിനും ജോധ്പൂർ ജയിൽ അധികൃതർക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. 

Advertisment

Also Read:ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഭാര്യ ഗീതാഞ്ജലി നൽകിയ ഹർജി ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ എൻ വി അഞ്ചാര്യ എന്നിവരുടെ ബെഞ്ച് ആണ് പരിഗണിച്ചത്.നേരത്തെ ഹർജി സുപ്രീംകോടതി പരിഗണിച്ചതിനു പിന്നാലെ സോനം വാങ്ചുകിനെ ജയിലിൽ സന്ദർശിക്കാൻ ഭാര്യ ഗീതാഞ്ജലിക്ക് അനുമതി ലഭിച്ചിരുന്നു.

Also Read:റാഫേലിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു; വീഡിയോ

സോനം വാങ് ചുകിനെതിരെ ലേ ജില്ല മജിസ്ട്രേറ്റും ജോധ്പൂർ സെൻട്രൽ ജയിൽ സൂപ്രണ്ടും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവർത്തനങ്ങളിൽ സോനം ഏർപ്പെട്ടുവെന്നാണ് ലേ ജില്ലാ മജിസ്‌ട്രേറ്റ് നൽകി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.

Advertisment

Also Read:എഐ നിർമ്മിത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി ചിരഞ്ജീവി

ലഡാക്കിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വാങ്ചുകിനെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുക്കുകയും രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലഡാക്കിൽ പ്രക്ഷോഭം നടന്നത്.

Read More:കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്; ആന്ധ്രപ്രദേശ് തീരം വിട്ടു

Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: