/indian-express-malayalam/media/media_files/2025/10/29/cyclone-montha-2025-10-29-08-05-49.jpg)
ഇന്നലെ അർധരാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്
Cyclone Montha: ഭുവനേശ്വർ: മോൻത ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം വിട്ടു. ആന്ധ്രയിൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. ഇന്നലെ അർധരാത്രിയോടെയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. കൊണസീമ ജില്ലയിലെ മകനഗുഡെം ഗ്രാമത്തിൽ ചുഴലിക്കാറ്റിൽ മരം വീണ് ഒരു സ്ത്രീ മരിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ 38,000 ഹെക്ടറിലെ കൃഷി നശിച്ചു. 1.38 ലക്ഷം ഹെക്ടറിലെ തോട്ടക്കൃഷിയും നശിച്ചു. ഏകദേശം 76,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ചുഴലിക്കാറ്റ് ആന്ധ്ര തീരം വിട്ടെങ്കിലും കാക്കിനട, വിശാഖപട്ടണം, കൊണസീമ, കൃഷ്ണ, പശ്ചിമ ഗോദാവരി, വിജയനഗരം എന്നീ ജില്ലകളിൽ ഇന്ന് രാവിലെ കനത്ത മഴയും മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിച്ചു. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും പോലീസിന്റെയും ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ പാലിക്കാനും സംസ്ഥാന സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.
Also Read: ഒരു നേരം മാത്രം ഭക്ഷണം; വടി ഒടിയുന്നത് വരെ അടിക്കും; ഇറാഖിലെത്തിയ യുവതി നേരിട്ട കൊടുംക്രൂരത
ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിലെ വാൾട്ടെയർ ഡിവിഷനിലുടനീളം ഇന്ത്യൻ റെയിൽവേ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും പുനഃക്രമീകരിക്കുകയും ചെയ്തു. അതുപോലെ, സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) സോൺ ആകെ 120 ട്രെയിനുകൾ റദ്ദാക്കിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മോൻത ചുഴലിക്കാറ്റിനെ തുടർന്ന് വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള 32 വിമാനങ്ങളും റദ്ദാക്കി.
Also Read: പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്
കേരളത്തിൽ കനത്ത മഴ
ബംഗാൾ ഉൾക്കടലിനു മുകളിലായി 'മോൻതാ' ചുഴലികാറ്റ് സ്ഥിതി ചെയ്യുന്നതിന്റെയും അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നതിന്റെയും ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read More: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us