scorecardresearch

ഒരു നേരം മാത്രം ഭക്ഷണം; വടി ഒടിയുന്നത് വരെ അടിക്കും; ഇറാഖിലെത്തിയ യുവതി നേരിട്ട കൊടുംക്രൂരത

എല്ലാ ആഴ്ചയിൽ അവധി ലഭിക്കുമെന്നും കുടുംബുമായി ബന്ധപ്പെടാൻ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കും എന്നും ഏജന്റ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

എല്ലാ ആഴ്ചയിൽ അവധി ലഭിക്കുമെന്നും കുടുംബുമായി ബന്ധപ്പെടാൻ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കും എന്നും ഏജന്റ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.

author-image
WebDesk
New Update
Women Torture

Representational Image

"എല്ലാ ദിവസവും ഒരു നേരം മാത്രം ആണ് എനിക്ക് ഭക്ഷണം നൽകിയിരുന്നത്. വിശ്രമിക്കാൻ ശ്രമിച്ചാൽ അടിക്കും. ഒരു ദിവസം വടി ഒടിയുന്നത് വരെ എന്നെ അടിച്ചു. അവിടെ കിടന്ന് മരിക്കും എന്നാണ് ഞാൻ കരുതിയത്," വ്യാജ ഏജന്റിന്റെ വലയിൽ കുരുങ്ങി ജോലി തേടി ഇറാഖിൽ എത്തിപ്പെട്ട പഞ്ചാബിലെ മോഗയിൽ നിന്നുള്ള യുവതി അവിടെ നേരിട്ട നരകയാതനകളെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.  നല്ല ശമ്പളത്തോടെയുള്ള തയ്യൽ ജോലി വാഗ്ദാനം ചെയ്താണ് 29കാരിയെ ഇറാഖിലേക്ക് കൊണ്ടുപോയത്. 

Advertisment

നാട്ടിൽ തിരിച്ചെത്തിയ യുവതി വെളിപ്പെടുത്തുന്നത് ഇനിയും ഇന്ത്യയിൽ നിന്നുള്ള 25ഓളം പെൺകുട്ടികൾ അവിടെ കുടുങ്ങിക്കിടന്ന് മാനസികമായും ശാരീരികമായും അതിക്രമത്തിന് ഇരയാവുന്നു എന്നാണ്. ആഴ്ചയിൽ അവധി ലഭിക്കുമെന്നും കുടുംബുമായി ബന്ധപ്പെടാൻ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കും എന്നും ഏജന്റ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഇറാഖിലേക്ക് ഈ യുവതികളെ കടത്തിക്കൊണ്ടുപോയി മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ വിട്ടുജോലി ചെയ്യിക്കുകയായിരുന്നു. 

Also Read: പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്

2024 ജനുവരി എട്ടിന് ആണ് പഞ്ചാബിൽ നിന്ന് യുവതി ഇറാഖിലേക്ക് യാത്ര പുറപ്പെട്ടത്. ആദ്യം ദുബായിലേക്കും അവിടെ നിന്ന് ഇറാഖിലേക്കും എത്തിക്കുകയായിരുന്നു. ഇറാഖിൽ എത്തിയ ഉടനെ പാസ്പോർട്ട് പിടിച്ചുവെച്ചു. അവിടെ നേരിടേണ്ട വന്ന ക്രൂരതകൾ തന്നെ വിഷാദരോഗത്തിലേക്ക് വീഴ്ത്തി എന്നും യുവതി പറഞ്ഞു. ഓരോ ദിവസവും എന്റെ അവസാന ദിവസം പോലെയാണ് തോന്നിയത് എന്ന യുവതിയുടെ വാക്കുകളിലുണ്ട് കടന്നുപോയ യാതനകളുടെ തീവ്രത. 

Advertisment

Also Read: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?

ഈ വർഷം ഓഗസ്റ്റ് 10ന് യുവതി രാജ്യസഭാ എംപിയായ ബാൽബീർ സിങ് സീചെവാലിനെ  സമൂഹമാധ്യമം വഴി ബന്ധപ്പെട്ടു. എംപിയുടെ ഇടപെടലിലൂടെയാണ് യുവതിക്ക് ഇന്ത്യയിലേക്ക് തിരികെ എത്താനായത്. ഈ വർഷം സെപ്തംബർ 28ന് യുവതി വീട്ടിൽ തിരിച്ചെത്തി. വീട്ടിലേക്ക് മടങ്ങി എത്തിയെങ്കിലും ആ ഷോക്കിൽ നിന്ന് വിട്ടുമാറാൻ ഏറെ ദിവസങ്ങൾ യുവതിക്ക് വേണ്ടിവന്നു. ഉറങ്ങാനും ഭക്ഷണം കഴിക്കാനു സാധിച്ചില്ല. ആ ഓർമകൾ ഒരിക്കലും മാഞ്ഞുപോകില്ല എന്നാണ് യുവതി പറയുന്നത്. 

Also Read: തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി

പിന്നിൽ വമ്പൻ റാക്കറ്റ് എന്ന് എംപി

ആ നരക ജീവിതത്തിൽ നിന്നും തന്നെ രക്ഷിച്ച എംപിക്ക് നന്ദി പറയാൻ യുവതി എത്തിയിരുന്നു. യുവതിയെ ധൈര്യത്തിന്റെ പ്രതീകം എന്നാണ് എംപി സീചെവാൾ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് മുൻപിൽ നല്ല ശമ്പളമുള്ള ജോലികൾ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ പഞ്ചാബിന്റെ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എംപി പറഞ്ഞു. ഇത് ഒരു പെൺകുട്ടിയുടെ കഥയല്ല എന്നും എംപി ചൂണ്ടിക്കാണിക്കുന്നു. 

Read More: ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: