scorecardresearch

ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് സൂര്യകാന്ത്, നിലവിൽ സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനും കൂടിയാണ്

2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ജസ്റ്റിസ് സൂര്യകാന്ത്, നിലവിൽ സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനും കൂടിയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
cjm

പിൻഗാമിയായി ശൂപാർശ ചെയ്തുകൊണ്ടുള്ള കത്തിന്റെ പകർപ്പ് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് ജസ്റ്റിസ് സൂര്യകാന്തിന് കൈമാറുന്നു (എക്‌സ്പ്രസ് ഫൊട്ടൊ)

ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള ശുപാർശ കത്ത് ചീഫ് ജസ്റ്റിസ് കൈമാറിയത്. നവംബർ 23-ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായുടെ കാലാവധി അവസാനിക്കും. 

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

കഴിഞ്ഞ ദിവസം പിൻഗാമി ആരാകണമെന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിൽ നിന്ന് അഭിപ്രായം തേടിയിരുന്നു. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന്റ ശുപാർശ അനുസരിച്ചാണ് പുതിയ ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നത്. ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ നവംബർ 24-ന് ജസ്റ്റിസ് കാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കും. 

Also Read:ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേത്: ആസിയാൻ വേദിയിൽ മോദി

Advertisment

ഹരിയാന സ്വദേശിയായ ജസ്റ്റിസ് കാന്ത് 1981 ൽ ഹിസാറിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നിന്നാണ് ബിരുദം നേടി. 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം ഹിസാർ ജില്ലാ കോടതിയിലാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്. 1985 ൽ ചണ്ഡീഗഡ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 

ഭരണഘടന, സിവിൽ നിയമങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം, 2000-ൽ അഡ്വക്കേറ്റ് ജനറലായി ഉയർത്തപ്പെട്ടു. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. 2004 ജനുവരി ഒൻപതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി അദ്ദേഹം നിയമിതനായി. 

Also Read:കർണൂൽ ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ

2007 ഫെബ്രുവരി 23 ന് നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഗവേണിംഗ് ബോഡി അംഗമായി ജസ്റ്റിസ് സൂര്യകാന്ത് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2018 ഒക്ടോബർ അഞ്ചിന് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റു. 2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.നിലവിൽ സുപ്രീം കോടതി ലീഗൽ സർവീസസ് കമ്മിറ്റിയുടെ ചെയർമാനും കൂടിയാണ് അദ്ദേഹം.

Read More:തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ;തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ തീയതി പ്രഖ്യാപിക്കും

Supreme Court Justice Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: