scorecardresearch

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേത്: ആസിയാൻ വേദിയിൽ മോദി

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി യാത്ര ഒഴിവാക്കുകയായിരുന്നു

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി യാത്ര ഒഴിവാക്കുകയായിരുന്നു

author-image
WebDesk
New Update
asean meeting

ASEAN Summit Updates

ASEAN Summit Updates: ക്വാലാലംപൂർ: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യൻ രാജ്യങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വെർച്വൽ മോഡിലൂടെ സംസാരിക്കുകയേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

Also Read:ആസിയാൻ ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല; ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനെന്ന് വിമർശനം

ഇരുപത്തൊന്നാം നൂറ്റാണ്ട് നമ്മുടെ നൂറ്റാണ്ടാണ്, ഇന്ത്യയുടെയും ആസിയാന്റെയും നൂറ്റാണ്ടാണ്. ആസിയാൻ കമ്മ്യൂണിറ്റി വിഷൻ 2045 ഉം വികസിത് ഭാരത് 2047 എന്ന ലക്ഷ്യവും എല്ലാ മനുഷ്യരാശിക്കും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളോടൊപ്പം, ഈ ദിശയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.- മോദി പറഞ്ഞു.

Also Read:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

Advertisment

നേരത്തെ, ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി യാത്ര ഒഴിവാക്കുകയായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ട്രംപുമായി കൂടിക്കാഴ്ച ഒഴിവാക്കുന്നതിനാണ് മോദി യാത്ര ഒഴിവാക്കിയതെന്ന് വിമർശനമുണ്ട്. 

Also Read:ഇന്ത്യ ചൈന നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിച്ചു

അതേസമയം, ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ട്രംപ് ചൈനീസ് പ്രസിഡൻറ് ഷി ജിങ് പിങുമായി  കൂടിക്കാഴ്ച നടത്തും. ട്രംപും ഷിയും ദക്ഷിണ കൊറിയയിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ ചർച്ചകൾ അരങ്ങേറുന്നത്. ലോകത്തെ രണ്ട് സാമ്പത്തിക ശക്തികൾ തമ്മിലുള്ള വാണിജ്യ യുദ്ധം അവസാനിപ്പിക്കാൻ ഈ ചർച്ചകളിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.

Read More:പാരിസ് മ്യൂസിയത്തിലെ മോഷണം; നഷ്ടപ്പെട്ടവ തിരികെ വാങ്ങി നൽകാമെന്ന് ടെലിഗ്രാം സിഇഒ; ഒരു നിബന്ധന

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: