/indian-express-malayalam/media/media_files/LqB9mbHNI6wul226hEiy.jpg)
ഇന്ത്യ ചൈന നേരിട്ടുള്ള വിമാനസർവ്വീസുകൾ പുനരാരംഭിച്ചു
കൊൽക്കത്ത: അഞ്ച് വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾക്ക് പുനരാരംഭിച്ചു. ചൈനയിലേക്കുള്ള ആദ്യ ദൈനംദിന സർവീസിന് ഏറ്റവും വലിയ വാണിജ്യ വിമാന കമ്പനിയായ ഇൻഡിഗോയാണ് തുടക്കം കുറിക്കുന്നത്. രാത്രി പത്തിന് കൊൽക്കത്തയിൽ നിന്ന് ഗ്വാങ്‌ഴുവിലേക്കാണ് ഇൻഡിഗോ ആദ്യ സർവീസ് നടത്തുക. ഇതിന് പുറമെ ന്യൂഡൽഹിയിൽ നിന്ന് ഷാങ്ഹായിലേക്കും ഗ്വാങ്ഴുവിലേക്കുമുള്ള സർവീസുകൾ അടുത്താഴ്ച ആരംഭിക്കും.
Also Read:കർണൂൽ ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ
നേരിട്ട് സർവീസ് നടത്തുന്നതോടെ സമയലാഭം ഉണ്ടാകുമന്ന് കൊൽക്കത്തയിലെ ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്സ് തലവൻ രാജീവ് സിങ് പറഞ്ഞു. ഇത് വ്യവസായങ്ങൾക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം എഎഫ്പിയോട് ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിൽ മേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ 2020ൽ ഹിമാലയൻ അതിർത്തിയിലുണ്ടായ ഉണ്ടായ ഒരു വിനാശകരമായ ആക്രമണമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ പെട്ടെന്ന് വിള്ളലുണ്ടാക്കിയത്.
Also Read:തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ;തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ തീയതി പ്രഖ്യാപിക്കും
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതോടെ ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഒപ്പം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സുപ്രധാന വാണിജ്യ പങ്കാളിയായിരുന്ന അമേരിക്കയുമായുള്ള ബന്ധം അധിക ചുങ്കം ഏർപ്പെടുത്തിയതോടെ വഷളായ സാഹചര്യത്തിൽ ബീജിങുമായുള്ള ബന്ധം സുഖകരമാകുന്നത് ആശാവഹമാകും.
Also Read:ജാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
കിഴക്കൻ തുറമുഖ നഗരമായ കൊൽക്കത്തയ്ക്ക് ചൈനയുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ് ഉള്ളത്. ഇതിന് ബ്രിട്ടീഷ് ഭരണകാലത്തോളം നീളുന്ന ചരിത്രമുണ്ട്. അന്ന് മുതലാണ് ചൈനീസ് കുടിയേറ്റക്കാർ കച്ചവടക്കാരായി ഇങ്ങോട്ടേക്ക് എത്തിയത്. ഇന്തോ-ചൈന ഭക്ഷണ സമന്വയം നഗരത്തിൻറെ ഭക്ഷണ സ്വത്വമായി ഇന്നും നിലകൊള്ളുന്നു.
Read More:കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കാണാൻ വിജയ്; പലർക്കും നീരസമെന്ന് വൃത്തങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us