scorecardresearch

Kurnool Bus Fire: കർണൂൽ ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ

വെള്ളിയാഴ്ചയായിരുന്നു കർണൂലിൽ അതിദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ ഇരുപത് പേർക്കാണ് ജീവൻ നഷ്ടമായത്

വെള്ളിയാഴ്ചയായിരുന്നു കർണൂലിൽ അതിദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ ഇരുപത് പേർക്കാണ് ജീവൻ നഷ്ടമായത്

author-image
WebDesk
New Update
Kurnool Bus Accident

Kurnool Bus Fire Upddates

Kurnool Bus Fire Upddates: ഹൈദരബാദ്: കർണൂലിൽ 20 പേരുടെ മരണിനിടയാക്കിയ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ എം ലക്ഷ്മയ്യെയാണ് ഞായറാഴ്്ച ആന്ധ്രാപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. 

Advertisment

Also Read: എന്താണ് കർണൂലിൽ സംഭവിച്ചത്? ആളി പടർന്ന തീയിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു

അതേസമയം, കർണൂൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി സിറ്റി പൊലീസ് കമ്മീഷണർ വി സി സജ്ജനാർ. മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവർ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഇതൊരു റോഡപകടമല്ലെന്നും ക്രിമിനൽ പ്രവർത്തിയാണെന്നും സജ്ജനാർ കൂട്ടിച്ചേർത്തു. ബൈക്ക് ഓടിച്ച ബി ശിവ ശങ്കർ മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. പുലർച്ചെ 2.24ന് ബൈക്കിൽ പെട്രോളടിക്കുന്നതും 2.39ന് അപകടം നടക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. മദ്യപിച്ച് വാഹനമോടിക്കാമെന്ന അവരുടെ തീരുമാനം സങ്കൽപ്പിക്കാൻ പറ്റാത്ത ദുരന്തത്തിലെത്തിച്ചെന്നും സജ്ജനാർ പറഞ്ഞു.

Advertisment

Also Read:ആന്ധ്രാ ബസ് അപകടം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

വെള്ളിയാഴ്ചയായിരുന്നു കർണൂലിൽ അതിദാരുണമായ അപകടമുണ്ടായത്. ശിവശങ്കർ ഓടിച്ച ബൈക്കുമായി കൂട്ടിയിടിച്ച് ബസിൽ തീപടരുകയായിരുന്നു. ബസിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ നിന്ന് തീപടരുകയും ബസിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. ശിവശങ്കറും കൂടെ എറ്റി സ്വാമിയെന്ന സുഹൃത്തുമുണ്ടായിരുന്നു. ശിവശങ്കർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ചികിത്സയിലിരിക്കുന്ന സുഹൃത്ത് ഇവർ മദ്യപിച്ചിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

Also Read:ഹൈദരാബാദ് ബസ് അപകടം; ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

അതേസമയം കർണൂലിൽ ഉണ്ടായ അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത് സ്മാർട്ട്‌ഫോണുകളാണെന്നാണ് വിലയിരുത്തൽ. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ 234 സ്മാർട്ട്‌ഫോണുകളുടെ അവശിഷ്ടമാണ് കണ്ടെടുത്തത്. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നാണ് കരുതുന്നത്.

Read More: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ;തിരഞ്ഞെടുപ്പ് കമ്മിഷൻ നാളെ തീയതി പ്രഖ്യാപിക്കും

Bus Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: