/indian-express-malayalam/media/media_files/2025/10/26/sadar-hospital-chaibasa-hiv-2025-10-26-13-21-46.jpg)
ഫയൽ ഫൊട്ടോ
റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ചു കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ സദർ സർക്കാർ ആശുപത്രിയിലാണ് സംഭവം. തലസ്സീമിയ രോഗ ബാധിതരായ കുട്ടികൾക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
സംഭവത്തിൽ, സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 13 ന് രക്തം സ്വീകരിച്ച ഒരു കുട്ടിക്ക് ഒക്ടോബർ 18 ന് നടത്തിയ തുടർ പരിശോധനയിൽ എച്ച്ഐവി രോഗബാധ കണ്ടെത്തിയതോടെയാണ് ആദ്യത്തെ കേസ് പുറത്തുവന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടിയുടെ പിതാവ് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെ അശ്രദ്ധ ആരോപിച്ച് രംഗത്തെത്തിയിരുന്നു.
Also Read: കർണൂൽ ബസ് ദുരന്തം: ബൈക്ക് യാത്രികൻ റോഡിൽ വീണത് മദ്യലഹരിയിൽ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്
മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. മെഡിക്കൽ ഡയറക്ടർ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ സംഘം ഒക്ടോബർ 25 ന് നടത്തിയ പരിശോധനയിലാണ് മറ്റു നാലു കുട്ടികൾക്കു കൂടി എച്ച്ഐവി സ്ഥിരീകരിച്ചത്. നിലവിൽ അഞ്ചു കുട്ടികൾക്ക് രോഗബാധയുണ്ട്.
കൂട്ടികൾ വർഷങ്ങളായി 15 മുതൽ 30 ദിവസം വരെ ഇടവേളകളിൽ രക്തം സ്വീകരിച്ചിരുന്നതായി ഡെപ്യൂട്ടി കമ്മീഷണർ ചന്ദൻ കുമാർ പറഞ്ഞു. പരിശോധന വ്യാപിപ്പിക്കാനാണ് ഭരണകൂടത്തിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാങ്കിൽ രക്തം നൽകിയവരുടെ ഡാറ്റാബേസ് കണ്ടെത്താനും തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറയ്ക്കുന്നു; അവകാശവാദം ആവർത്തിച്ച് ട്രംപ്
അഞ്ചു കുട്ടികൾക്കും വ്യത്യസ്ത ബ്ലഡ് ഗ്രൂപ്പുകളായിരുന്നുവെന്നും, അതുകൊണ്ടുതന്നെ രക്തദാതാവ് ഒരാളല്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. സദർ ആശുപത്രി പോലുള്ള സർക്കാർ സ്ഥാപനങ്ങളിലാണ് മിക്കപ്പോഴും രക്ത ശേഖരണം നടക്കാറുള്ളതെന്നും, എന്നാൽ ചില കേസുകളിൽ സ്വകാര്യ സ്രോതസ്സുകളിൽ നിന്നാകും രക്തം എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ രക്തദാനവും കൃത്യമായി ട്രാക്കു ചെയ്താണ് നടത്തുന്നതെന്നും ആരെങ്കിലും മനപ്പൂർവ്വം ചെയ്തതാണോ എന്ന് സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട എല്ലാ രക്തദാതാക്കളെയും വീണ്ടും പരിശോധിക്കുകയാണന്ന് സിവിൽ സർജൻ ഡോ. സുശാന്തോ മാഝീ പറഞ്ഞു. രക്തബാങ്കിൽ നിന്ന് നേരിട്ടാണ് അണുബാധ ഉണ്ടായതെന്ന് തിടുക്കത്തിൽ നിഗമനത്തിൽ എത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരിൽ മൂന്നു കുട്ടികളും ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരാണ്. എല്ലാവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Read More: കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കാണാൻ വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us