/indian-express-malayalam/media/media_files/2025/10/24/kurnool-bus-fire-accident-2025-10-24-18-13-43.jpg)
ഫയൽ ഫൊട്ടോ
Kurnool Bus Accident: ഹൈദരാബാദ്: 19 പേരുടെ ജീവനെടുത്ത ആന്ധ്രാപ്രദേശിലെ കർണൂൽ ബസ് അപകടത്തിനു വഴിവെച്ചത് മദ്യ ലഹരിയിലെത്തിയ ബൈക്ക് യാത്രികനെന്ന് ഫോറൻസിക് റിപ്പോർട്ട്. ബൈക്ക് യാത്രികൻ ബി. ശിവശങ്കർ മദ്യപിച്ച് വാഹനമോടിച്ചാണ് അപകടത്തിൽ പെട്ടതെന്ന് കുർണൂൽ ഡിഐജി കെ. പ്രവീൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
'ഡ്രൈവർ മദ്യപിച്ചിരുന്നു. ബൈക്കിന്റെ ഹെഡ്‌ലൈറ്റും പ്രവർത്തിച്ചിരുന്നില്ല. മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെയാണ് ബൈക്ക് നനഞ്ഞ റോഡിൽ തെന്നി വീണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികൻ മദ്യപിച്ചിരുന്നു എന്നതിന് മതിയായ തെളിവുകൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇത് സ്ഥിരീകരിച്ചു,' ഡിഐജി പറഞ്ഞു.
Also Read: എന്താണ് കർണൂലിൽ സംഭവിച്ചത്? ആളി പടർന്ന തീയിൽ നിന്ന് രക്ഷപെട്ടവർ പറയുന്നു
അപകടത്തിൽ ബൈക്ക് യാത്രികനായ ശിവശങ്കർ കൊല്ലപ്പെടുകയും പിൻസീറ്റിലിരുന്ന യെറി സ്വാമി എന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ബൈക്കുമായി കൂട്ടിയിടിച്ചതിനു പിന്നാലെയാണ് ബസിന് തീപിടിച്ചത്. തീപിടിച്ച ബസിൽ കുടുങ്ങിയ പത്തൊൻപതോളം പേരാണ് വെന്തു മരിച്ചത്.
Also Read: റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും വെട്ടിക്കുറയ്ക്കുന്നു; അവകാശവാദം ആവർത്തിച്ച് ട്രംപ്
ബസ് ഇടിക്കുന്നതിനു മുമ്പ് തന്നെ ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നുവെന്ന് പൊലീസ് നേരത്തെ നിഗമനത്തിലെത്തിയിരുന്നു. ബൈക്ക് അപകടത്തിൽപെട്ട് റോഡിൽ വീണ് ഏതാനും മിനിറ്റുകൾ കഴിഞ്ഞാണ് ബസ് ബൈക്കിനു മുകളിലൂടെ കയറിയത്. അടിയിലായ ബൈക്കുമായി ഏകദേശം 300 മീറ്ററോളം ബസ് ഓടി നീങ്ങി. ഇതിനു പിന്നാലെയാണ് തീ പിടിത്തം ഉണ്ടായതെന്നാണ് വിവരം.
Read More: കരൂരിൽ മരിച്ചവരുടെ കുടുംബങ്ങളെ നേരിൽ കാണാൻ വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us