scorecardresearch

പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്

പശ്ചിമ ബംഗാൾ, ബിഹാർ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്

പശ്ചിമ ബംഗാൾ, ബിഹാർ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്

author-image
WebDesk
New Update
Prashant Kishor

പ്രശാന്ത് കിഷോർ

കൊൽക്കത്ത: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജൻ സുരാജ് പാർട്ടിയുടെ നേതാവും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്. പശ്ചിമ ബംഗാൾ, ബിഹാർ എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിലാണ് പ്രശാന്ത് കിഷോറിന്റെ പേരുള്ളത്.

Advertisment

ബംഗാളിൽ, മുഖ്യമന്ത്രി മമത ബാനർജിയുടെ നിയമസഭാ മണ്ഡലമായ ഭബാനിപൂരിലെ തൃണമൂൽ കോൺഗ്രസ് ഓഫീസ് സ്ഥിതി ചെയ്യുന്ന 121 കാളിഘട്ട് റോഡ് എന്ന വിലാസത്തിലാണ് അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിലുള്ളത്. ബി റാണിശങ്കരി ലെയ്‌നിലെ സെന്റ് ഹെലൻ സ്‌കൂൾ എന്നാണ് അദ്ദേഹത്തിന്റെ പോളിങ് സ്റ്റേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്.

ബിഹാറിൽ കർഗഹാർ നിയമസഭാ മണ്ഡലത്തിലെ സസാറാം പാർലമെന്റ് മണ്ഡലത്തിന് കീഴിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്. റോഹ്താസ് ജില്ലയുടെ കീഴിലുള്ള കോനാറിലെ മധ്യ വിദ്യാലയമാണ് പോളിങ് സ്റ്റേഷനായി രേഖപ്പെടുത്തിയിരിക്കുന്നത്. കിഷോറിന്റെ അച്ഛന്റെ നാടാണ് കോനാർ.

Also Read: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?

Advertisment

ഇരട്ട വോട്ടിനെക്കുറിച്ച് ചോദിക്കാനായി വിളിച്ച കോളുകൾക്കും അയച്ച സന്ദേശങ്ങൾക്കും കിഷോർ മറുപടി നൽകിയില്ല. എന്നാൽ, ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിഹാറിൽ അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ടീമിലെ ഒരു മുതിർന്ന അംഗം പറഞ്ഞു. ബംഗാളിലെ വോട്ടർപട്ടികയിൽനിന്നും പേര് നീക്കം ചെയ്യാൻ കിഷോർ അപേക്ഷിച്ചിട്ടുണ്ടെന്ന് മുതിർന്ന അംഗം പറഞ്ഞു. എന്നാൽ, അപേക്ഷയുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല. ഇരട്ട് വോട്ട് സംബന്ധിച്ച അഭിപ്രായം തേടിയുള്ള ചോദ്യങ്ങളോട് ബിഹാറിന്റെ ചീഫ് ഇലക്ടറൽ ഓഫീസർ വിനോദ് സിങ് ഗുഞ്ചിയാൽ പ്രതികരിച്ചില്ല.

Also Read: തർക്കങ്ങളിൽ മഞ്ഞുരുക്കം; അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി

121, കാളിഘട്ട് റോഡ്, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ഓഫീസാണെന്ന് 73-ാം വാർഡിലെ പ്രാദേശിക ടിഎംസി കൗൺസിലറും മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരഭാര്യയുമായ കജാരി ബാനർജി പറഞ്ഞു. "ടിഎംസിക്കൊപ്പം പ്രവർത്തിക്കുന്ന സമയത്ത് അദ്ദേഹം (കിഷോർ) ആ കെട്ടിടം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇവിടെ നിന്ന് (വോട്ടറായി) എൻറോൾ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല."

കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിഷോറിനെ ബംഗാളിലെ വോട്ടർ പട്ടികയിൽ ചേർത്തതിൽ സിപിഎം എതിർത്തിരുന്നു. "കിഷോർ ഇവിടുത്തെ താമസക്കാരനല്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും കാണിച്ച് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു," ഭബാനിപൂർ-2 ഏരിയ കമ്മിറ്റി സെക്രട്ടറി ബിശ്വജിത് സർക്കാർ പറഞ്ഞു.

Also Read: ജസ്റ്റിസ് സൂര്യകാന്തിനെ പിൻഗാമിയായി ശുപാർശ ചെയ്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 17 പ്രകാരം, ഒന്നിലധികം നിയോജകമണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ ഒരു വ്യക്തിക്കും അർഹതയില്ല. ഒരേ നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഒരു വ്യക്തിയും ഒന്നിലധികം തവണ രജിസ്റ്റർ ചെയ്യാൻ പാല്ലെന്ന് സെക്ഷൻ 18 വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, താമസസ്ഥലം മാറ്റുന്നതിനോ പിശകുകൾ തിരുത്തുന്നതിനോ ഉള്ള ഇസിയുടെ ഫോമായ ഫോം 8 പൂരിപ്പിച്ച് വോട്ടർക്ക് അവരുടെ എൻറോൾമെന്റ് മാറ്റാൻ കഴിയും.

എന്നാൽ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർമാർ പേരു ചേർക്കുന്നത് അപൂർവമല്ല. ബിഹാറിൽ തുടങ്ങി രാജ്യത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താനുള്ള തീരുമാനത്തിന്റെ ഒരു കാരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയതും ഇതാണ്.

Read More: എഐ മന്ത്രി ഗർഭിണി, കുട്ടികൾ 83; വിചിത്ര പ്രഖ്യാപനവുമായി അൽബേനിയൻ പ്രധാനമന്ത്രി

Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: