/indian-express-malayalam/media/media_files/2025/09/09/currency-cash-money-2025-09-09-21-43-36.jpg)
Photograph: (Pexels)
ഡൽഹി: 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾക്ക് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം നൽകിയത്.
മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശി അധ്യക്ഷയായ കമ്മീഷന്റെ ശുപാർശകൾ അടുത്ത ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് വിവരം. കമ്മീഷൻ 18 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അന്തിമ റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഇടക്കാല റിപ്പോർട്ടുകളും സമർപ്പിക്കും. നവംബർ 6 ന്, ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം.
Also Read: ഒരു നേരം മാത്രം ഭക്ഷണം; വടി ഒടിയുന്നത് വരെ അടിക്കും; ഇറാഖിലെത്തിയ യുവതി നേരിട്ട കൊടുംക്രൂരത
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിബന്ധനകൾ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയിലാണ് എട്ടാംശമ്പള കമീഷന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയത്. കേന്ദ്രസർക്കാർ ജീവനക്കാർക്കൊപ്പം 69 ലക്ഷം വരുന്ന പെൻഷൻകാർക്കും ഏറെ ഗുണകരമാകുന്നതാണ് എട്ടാം ശമ്പള കമീഷൻ.
Also Read: പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളഘടന, വിരമിക്കൽ ആനുകൂല്യങ്ങൾ, മറ്റു സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനും വേണ്ടിയാണ് കേന്ദ്ര ശമ്പള കമ്മീഷനുകൾ കാലാകാലങ്ങളിൽ രൂപീകരിക്കുന്നത്. സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടപ്പിലാക്കാറ്.
Read More: കേരളത്തിലും വോട്ടർ പട്ടിക പരിഷ്‌കരണം; അറിയേണ്ടതെല്ലാം, ആവശ്യമായ രേഖകൾ ഏതൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us