scorecardresearch

റാഫേലിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു; വീഡിയോ

റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു

റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു

author-image
WebDesk
New Update
President Droupadi Murmu

ചിത്രം: എക്സ്

ഡൽഹി: റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ താവളത്തിൽ നിന്നാണ് രാഷ്ട്രപതിയെയും വഹിച്ച് യുദ്ധവിമാനം ആകാശത്തേയ്ക്ക് പറന്നുയർന്നത്.

Advertisment

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ നിര്‍ണായക പങ്കുവഹിച്ച യുദ്ധവിമാനമാണ് റാഫേൽ. യുദ്ധവിമാനത്തിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി സൺഗ്ലാസ് ധരിച്ച് കൈയ്യിൽ ഹെൽമെറ്റ് പിടിച്ചു നിൽക്കുന്ന രാഷ്ട്രപതിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പറന്ന് ഉയരുന്നതിനു മുന്നോടിയായി വിമാനത്തിനുള്ളിൽ ഇരുന്ന് കൈവീശി ആളുകളെ അഭിവാദ്യം ചെയ്യുന്ന രാഷ്ട്രപതിയുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 

രാഷ്ട്രപതി ദ്രൗപതി മുർമു യുദ്ധവിമാനത്തിൽ പറക്കുന്നത് ഇതാദ്യമല്ല. 2023 ഏപ്രിൽ 8 ന്, അസമിലെ തേസ്പൂർ വ്യോമസേനാ സ്റ്റേഷനിൽ വെച്ച് രാഷ്ട്രപതി സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു. ഈ യുദ്ധവിമാനത്തിൽ പറക്കുന്ന മൂന്നാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമായും ദ്രൗപതി മുർമു ആണ്.

Advertisment

Also Read: എഐ നിർമ്മിത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി ചിരഞ്ജീവി

മുൻ രാഷ്ട്രപതിമാരായ എപിജെ അബ്ദുൾ കലാമും പ്രതിഭ പാട്ടീലും യഥാക്രമം 2006 ലും 2009 ലും ലോഹെഗാവിലെ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് സുഖോയ് യുദ്ധവിമാനത്തിൽ യാത്ര ചെയ്തിരുന്നു. അതേസമയം, ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ഡസ്സോൾട്ട് ഏവിയേഷൻ നിർമ്മിച്ച റാഫേൽ യുദ്ധവിമാനം 2020 ജൂലൈ 27 നാണ് ഫ്രാൻസിൽ നിന്ന് രാജ്യത്ത് എത്തിയത്. 2020 സെപ്റ്റംബറിൽ അംബാലയിലെ വ്യോമസേനാ സ്റ്റേഷനിൽ വെച്ചാണ് ഇന്ത്യൻ വ്യോമസേനയിൽ റാഫേൽ ഔദ്യോഗികമായി ഉൾപ്പെടുത്തിയത്.

Read More: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്; ആന്ധ്രപ്രദേശ് തീരം വിട്ടു

Indian President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: