scorecardresearch

എഐ നിർമ്മിത അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; പരാതിയുമായി ചിരഞ്ജീവി

വ്യാജ വീഡിയോ അപകീർത്തിയും മാനസികമായി ഏറെ ബുദ്ധിമുട്ടും ഉണ്ടാക്കിയതായി ഹൈദരാബാദ് സൈബർ പൊലീസിനു നൽകി പരാതിയി ചിരഞ്ജീവി പറഞ്ഞു

വ്യാജ വീഡിയോ അപകീർത്തിയും മാനസികമായി ഏറെ ബുദ്ധിമുട്ടും ഉണ്ടാക്കിയതായി ഹൈദരാബാദ് സൈബർ പൊലീസിനു നൽകി പരാതിയി ചിരഞ്ജീവി പറഞ്ഞു

author-image
WebDesk
New Update
Chiranjeevi 1

ഫയൽ ഫൊട്ടോ

എഐ ഉപയോഗിച്ച് വ്യാജ അശ്ലീല വീഡിയോ സൃഷ്ടിച്ച് പ്രചരിപ്പിച്ചെന്ന് പരാതിയുമായി തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവി. ഹൈദരാബാദ് സൈബർ പൊലീസിലാണ് പരാതി നൽകിയത്. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ഡീഫ് ഫേക്ക് വീഡിയോ സൃഷ്ടിച്ചെന്നും ഇത് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമം നടന്നതായും താരം പരാതിയിൽ വ്യക്തമാക്കി.

Advertisment

വ്യാജ വീഡിയോകളിലൂടെ തനിക്ക് അപകീർത്തി ഉണ്ടായെന്നും പൊതുസമൂഹത്തിൽ പതിറ്റാണ്ടുകളായി നേടിയെടുത്ത സൽപ്പേരിന് ഭീഷണി സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു. ഇത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. വീഡിയോ മൂന്ന് അശ്ലീല വെബ്‌സൈറ്റുകളിൽ വ്യാപകമായി പ്രചരിപ്പിച്ച് പണം സമ്പാദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Also Read: കനത്ത നാശം വിതച്ച് മോൻത ചുഴലിക്കാറ്റ്; ആന്ധ്രപ്രദേശ് തീരം വിട്ടു

വീഡിയോകൾ നീക്കം ചെയ്യാനും പ്രതികളെ എത്രയും വേഗം കണ്ടെത്താനും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടു. വെബ്‌സൈറ്റുകൾ പരസ്പരം വീഡിയോ ക്രോസ്-പ്രമോട്ട് ചെയ്യുകയും റീപോസ്റ്റ് ചെയ്യുകയും മിറർ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.

Advertisment

വാണിജ്യ നേട്ടം ലക്ഷ്യമിട്ടുള്ള സംഘടിത ശൃംഖലയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വീഡിയോ വ്യക്തിപരമായും, കുടുംബത്തിനും, വേണ്ടപ്പെട്ടവർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായും പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യത, പ്രശസ്തി, അന്തസ്സ് എന്നീ അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് ഉണ്ടായതെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.

Also Read: 50 ലക്ഷം ജീവനക്കാർക്കും 69 ലക്ഷം പെൻഷൻകാർക്കും പ്രയോജനം; എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾക്ക് അംഗീകാരം

ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റുകൾ, യൂട്യൂബ് ചാനലുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ  ചിരഞ്ജീവിയുടെ പേര്, ശീർഷകങ്ങൾ, ചിത്രങ്ങൾ എന്നിവ വാണിജ്യ ആവശ്യങ്ങൾക്കായി അനുവാദം കൂടാതെ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം ഹൈദരാബാദ് സിറ്റി സിവിൽ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയുമായി താരം രംഗത്തെത്തുന്നത്.

Read More: ഒരു നേരം മാത്രം ഭക്ഷണം; വടി ഒടിയുന്നത് വരെ അടിക്കും; ഇറാഖിലെത്തിയ യുവതി നേരിട്ട കൊടുംക്രൂരത

Telugu Cyber Crime Artificial Intelligence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: