/indian-express-malayalam/media/media_files/2025/10/31/nda-manifesto-2025-10-31-11-57-21.jpg)
നവംബർ 6, 11 തീയതികളിൽ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒരു കോടി യുവാക്കൾക്ക് തൊഴിലവസരങ്ങൾ, ഒരു കോടി ലക്‌പതി ദീദികളെ സൃഷ്ടിക്കൽ, നാല് അധിക നഗരങ്ങളിൽ മെട്രോ ട്രെയിൻ സർവീസുകൾ ആരംഭിക്കൽ, സംസ്ഥാനത്ത് ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥാപിക്കൽ എന്നിവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം.
Also Read: ആൻഡ്രൂ രാജകുമാരന് രാജകീയ പദവികൾ നഷ്ടമായി; കൊട്ടാരത്തിൽനിന്നും പുറത്താക്കി
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ബിജെപി പ്രസിഡന്റ് ജെ.പി.നദ്ദ, കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, ജിതൻ റാം മഞ്ചി, ചിരാഗ് പാസ്വാൻ, സഖ്യകക്ഷികളുടെ നേതാക്കൾ എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എൻഡിഎ അധികാരത്തിൽ വന്നാൽ, അങ്ങേയറ്റം പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഇബിസി) വ്യക്തികൾക്ക് 10 ലക്ഷം രൂപ നൽകുമെന്നും സുപ്രീം കോടതി ജഡ്ജി അധ്യക്ഷനായി ഒരു കമ്മീഷൻ സ്ഥാപിക്കുമെന്നും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രഖ്യാപിച്ചു.
ഏഴ് എക്സ്പ്രസ് ഹൈവേകളും പത്ത് വ്യവസായ പാർക്കുകളും നിർമ്മിക്കുക, കിന്റർഗാർട്ടൻ മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം നേടുന്ന പട്ടികജാതി (എസ്‌സി) വിദ്യാർത്ഥികൾക്ക് പ്രതിമാസം 2,000 രൂപ നൽകുക തുടങ്ങിയ പദ്ധതികളും പാർട്ടിയുടെ പ്രകടന പത്രികയിൽ ഉൾപ്പെടുന്നു.
ലോകോത്തര തരത്തിൽ വൈദ്യശാസ്ത്രം വികസിപ്പിക്കുക, എല്ലാ ജില്ലയിലും ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കുക, 5 ലക്ഷം രൂപയുടെ സൗജന്യ റേഷനും വൈദ്യചികിത്സയും നൽകുക, 50 ലക്ഷം അധിക വീടുകൾ നിർമ്മിക്കുക എന്നിവയാണ് 69 പേജുള്ള പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്‌ദാനങ്ങൾ.
Also Read: രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവം; നാലു രക്തദാതാക്കൾക്ക് രോഗബാധ
നവംബർ 6, 11 തീയതികളിൽ രണ്ടുഘട്ടമായാണ് ഇത്തവണ ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 നാണ് വോട്ടെണ്ണൽ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരും ആർജെഡിയുടെയും കോൺഗ്രസിന്റെയും പ്രതിപക്ഷ സഖ്യവും തമ്മിലാണ് മത്സരം. കഴിഞ്ഞ തവണ 75 സീറ്റുകൾ നേടിയ ആർജെഡിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്കും ജെഡിയുവിനുമായി 117 സീറ്റുകൾ ലഭിച്ചിരുന്നു.
Read More: ജാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us