scorecardresearch

ബെഞ്ച് ഇല്ലാത്ത ക്ലാസ് മുറിയിൽനിന്ന് നിയമ ബെഞ്ചിലേക്ക്: ചീഫ് ജസ്റ്റിസ് സൂര്യകാന്തിലേക്കുള്ള 'സൂര്യ'യുടെ യാത്ര

ഇന്നലെ ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമ മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പ് പുറപ്പെടുവിച്ചു

ഇന്നലെ ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമ മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പ് പുറപ്പെടുവിച്ചു

author-image
WebDesk
New Update
Rishi Kant

ജസ്റ്റിസ് സൂര്യകാന്തിന്റെ സഹോദരനും വിരമിച്ച സർക്കാർ സ്കൂൾ അധ്യാപകനുമായ ഋഷി കാന്തും ഭാര്യ രാജ്ബാല ദേവിയും

“കുടുംബത്തിന്റെ ആറ് ഏക്കർ വയലിൽ നിന്ന് വിളവെടുത്ത ഗോതമ്പ് മെതിക്കുമ്പോൾ, വിയർപ്പിൽ കുളിച്ചുനിൽക്കുന്ന സൂര്യ 'ഞാൻ എന്റെ ജീവിതം മാറ്റും' എന്ന് പറഞ്ഞു. അപ്പോൾ അവൻ മെട്രിക്കുലേഷൻ പൂർത്തിയാക്കിയതേയുള്ളൂ,” ഹരിയാനയിലെ പെറ്റ്വാർ ഗ്രാമത്തിലുള്ള തന്റെ വീട്ടിൽ ഇരുന്ന്, തന്റെ ഇളയ സഹോദരൻ അന്നു പറഞ്ഞ വാക്കുകൾ 70 വയസുള്ള ഋഷി കാന്ത് ഓർത്തെടുത്ത് വിവരിച്ചു. സൂര്യ പറഞ്ഞതുപോലെ തന്നെ തന്റെ ജീവിതത്തെ മാറ്റിയെടുത്തു.

Advertisment

ഇന്നലെ ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി (സിജെഐ) ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം നിയമ മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പ് പുറപ്പെടുവിച്ചു. നവംബർ 24 ന് ചുമതലയേൽക്കുന്ന ജസ്റ്റിസ് കാന്ത്, നവംബർ 23 ന് സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ബി.ആർ.ഗവായിയുടെ പിൻഗാമിയായി നിയമിതനാകും. ജസ്റ്റിസ് കാന്ത് 2027 ഫെബ്രുവരി 9 വരെ സ്ഥാനത്ത് തുടരും.

ജസ്റ്റിസ് കാന്തിനെ തന്റെ കസിൻസും മുൻ സഹപാഠികളും സ്നേഹപൂർവ്വം 'സൂര്യ' എന്നാണ് വിളിക്കുന്നത്. "ഞാൻ ഒരു ചെറുകിട കർഷകനായിരിക്കാം, പക്ഷേ സൂര്യയ്ക്ക് എന്നോടുള്ള സ്നേഹത്തെ അതൊരിക്കലും ബാധിച്ചിട്ടില്ല," കർഷകനായ 40 വയസുള്ള കസിൻ രാംദിയ പറയുന്നു.

Also Read: രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവം; നാലു രക്തദാതാക്കൾക്ക് രോഗബാധ

Advertisment

‘അവൻ എപ്പോഴും ബുദ്ധിമാനായിരുന്നു’

ജസ്റ്റിസ് കാന്തിന്റെ സഹപാഠികളിൽ രണ്ടുപേർ - 1 മുതൽ 10 വരെ ക്ലാസുകളിൽ അദ്ദേഹത്തോടൊപ്പം പഠിച്ചിരുന്ന മുൻ സൈനികനായ സത്ബീർ ശർമ്മയും 9, 10 ക്ലാസുകളിൽ അദ്ദേഹത്തോടൊപ്പം പഠിച്ചിരുന്ന കർഷകനായ ഫൂൾ കുമാറും സ്കൂളിൽ സൂര്യ “വളരെ ബുദ്ധിമാനായിരുന്നു” എന്ന് പറഞ്ഞു.

“അന്ന് ഞങ്ങളുടെ സ്കൂൾ ഫീസ് വെറും 10 പൈസ മാത്രമായിരുന്നു. സ്കൂളിൽ ബെഞ്ചുകൾ ഇല്ലാത്തതിനാൽ, ഞങ്ങൾ ഒഴിഞ്ഞ ചാക്കുകൾ നിലത്ത് വിരിച്ച് അതിൽ ഇരിക്കുമായിരുന്നു,” സത്ബീർ ഓർമ്മിച്ചു. "സൂര്യ ക്ലാസ്സിൽ ചേരുന്ന സമയത്ത് ഞാൻ 9-ാം ക്ലാസ്സിൽ രണ്ടുതവണ തോറ്റിരുന്നു. ഇന്ന് എല്ലാ നേട്ടങ്ങൾക്കും ശേഷവും, അവൻ ഇപ്പോഴും ഞങ്ങളുടെ പേരുകൾ ഓർക്കുന്നു," ഫൂൽ പറഞ്ഞു.

Also Read: ജാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

വീട്ടമ്മയായ ശശി ദേവിയുടെയും സർക്കാർ സ്കൂൾ അധ്യാപകനായ മദൻഗോപാൽ ശാസ്ത്രിയുടെയും മകനായി 1962 ഫെബ്രുവരി 10 ന് ജസ്റ്റിസ് കാന്ത് ജനിച്ചു. ആറു പേരിൽ ഇളയവനാണ് ജസ്റ്റിസ് കാന്ത്. അദ്ദേഹത്തിന്റെ സഹോദരി, 74 വയസുള്ള കമല ദേവി, വിവാഹം കഴിക്കുന്നതിന് മുമ്പ് വരെ പഠിച്ചിരുന്നു. സഹോദരന്മാരിൽ മൂത്തയാളായ ഋഷി വിരമിച്ച സർക്കാർ സ്കൂൾ അധ്യാപകനാണ്. ഹരിയാനയിലെ ഭിവാനിയിൽ ഒരു സ്വകാര്യ ആശുപത്രി നടത്തുന്ന വിരമിച്ച ക്ഷയരോഗ-ചെസ്റ്റ് സ്പെഷ്യലിസ്റ്റ് 68 കാരനായ ശിവ് കാന്ത്, ഹരിയാനയിലെ ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐടിഐ) നിന്ന് വിരമിച്ച ഗ്രൂപ്പ് ഇൻസ്ട്രക്ടറായ 66 കാരനായ ദേവ് കാന്ത് എന്നിങ്ങനെ ഒരു സഹോദരിയും നാല് സഹോദരന്മാരും ജസ്റ്റിസ് കാന്തിനുണ്ട്. 

Rishi Kant1
ജസ്റ്റിസ് സൂര്യകാന്തിന്റെ സഹോദരനും വിരമിച്ച സർക്കാർ സ്കൂൾ അധ്യാപകനുമായ ഋഷി കാന്തും ഭാര്യ രാജ്ബാല ദേവിയും

1981 ൽ ഹിസാറിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നിന്ന് ബിരുദവും 1984 ൽ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടിയ ജസ്റ്റിസ് കാന്ത്, കുടുംബത്തിലെ ആദ്യത്തെ നിയമ ബിരുദധാരിയായി. അച്ഛൻ ആഗ്രഹിച്ചതുപോലെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിനുപകരം, ഹിസാർ കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങി. 1985-ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി അദ്ദേഹം ചണ്ഡീഗഡിലേക്ക് മാറി, അവിടെ ഭരണഘടനാ, സർവീസ്, സിവിൽ എന്നിവയിൽ അദ്ദേഹം പ്രാക്ടീസ് ചെയ്തു.

1980-കളിൽ ജസ്റ്റിസ് കാന്ത് കോളേജ് ലക്ചററും പിന്നീട് പ്രിൻസിപ്പലയി വിരമിച്ച സവിത ശർമ്മയെ വിവാഹം കഴിച്ചു. "അതൊരു അറേഞ്ച്ഡ് വിവാഹമായിരുന്നു. സൂര്യയ്ക്ക് ഒരു നിബന്ധന മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീധനമായി ഒരു സ്പൂൺ പോലും സ്വീകരിക്കില്ല," ഋഷി പറയുന്നു. സൂര്യയ്ക്ക് രണ്ട് പെൺമക്കളാണെന്നും ഇരുവരും നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയതായും അദ്ദേഹം പറഞ്ഞു. 

Also Read: മുംബൈയിൽ സ്റ്റുഡിയോയിൽ ബന്ദികളാക്കിയ 17 കുട്ടികളേ രക്ഷിച്ചു; പ്രതി പൊലീസ് വെടിവയ്പ്പിൽ മരിച്ചു

2000 ജൂലൈ 7 ന് 38 വയസുള്ളപ്പോൾ, ജസ്റ്റിസ് കാന്ത് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി നിയമിതനായി. 2001 മാർച്ചിൽ അദ്ദേഹത്തെ സീനിയർ അഭിഭാഷകനായി നിയമിച്ചു. 2004 ജനുവരി 9 ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2011 ൽ കുരുക്ഷേത്ര സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. 2018 ഒക്ടോബർ 5 ന് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റു. 2019 മെയ് 24 ന് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

Rishi Kant2
ജസ്റ്റിസ് സൂര്യകാന്ത് പഠിച്ച ഹരിയാനയിലെ ഹിസാർ ജില്ലയിലെ പെറ്റ്വാർ ഗ്രാമത്തിലെ സർക്കാർ സ്കൂൾ

‘അവൻ എപ്പോഴും കഠിനാധ്വാനിയാണ്’

ജസ്റ്റിസ് കാന്തിനെ "കഠിനാധ്വാനി" എന്ന് വിളിച്ച ഋഷി, 1990-ൽ ചണ്ഡീഗഡിൽ അഭിഭാഷകനായിരുന്ന കാലത്ത്, കോടതി കേസുകൾക്ക് തയ്യാറെടുക്കാൻ അദ്ദേഹം പുലർച്ചെ 2 മണി വരെ ഉണർന്നിരിക്കുമായിരുന്നുവെന്ന് പറഞ്ഞു. "ഒരു ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിച്ച് നിയമപരമായ പാരമ്പര്യമൊന്നുമില്ലാതെ, സൂര്യ തന്റെ അക്ഷീണ പരിശ്രമത്തിലൂടെയും നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും ഉയർന്നുവന്നയാളാണ് അദ്ദേഹം ഭരണഘടനയുടെ ശക്തിയെ പ്രതിനിധീകരിക്കുന്നു," കുടുംബ സുഹൃത്തും ഹിസാർ ആസ്ഥാനമായുള്ള അഭിഭാഷകനുമായ പി.കെ.സന്ധിർ പറഞ്ഞു.

Read More: ഇന്ത്യക്ക് ആശ്വാസം; ചാബഹാർ തുറമുഖത്തിന് ഏർപ്പെടുത്തിയ യുഎസ് ഉപരോധത്തിൽ ഇളവ്

Supreme Court Justice

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: