scorecardresearch

മുംബൈയിൽ സ്റ്റുഡിയോയിൽ ബന്ദികളാക്കിയ 17 കുട്ടികളേ രക്ഷിച്ചു; പ്രതി പൊലീസ് വെടിവയ്പ്പിൽ മരിച്ചു

Hostage scare at Powai studio; 10നും 12 വയസിനും ഇടയിലെ കുട്ടികളെയാണ് ഇയാൾ ബന്ദികളാക്കിയത്. ഓഡീഷൻ എന്ന പേരിലായിരുന്നു രോഹിത് ആര്യ എന്ന യുവാവ് കുട്ടികളെ ഈ സ്റ്റുഡിയോയിലേക്ക് എത്തിച്ചത്

Hostage scare at Powai studio; 10നും 12 വയസിനും ഇടയിലെ കുട്ടികളെയാണ് ഇയാൾ ബന്ദികളാക്കിയത്. ഓഡീഷൻ എന്ന പേരിലായിരുന്നു രോഹിത് ആര്യ എന്ന യുവാവ് കുട്ടികളെ ഈ സ്റ്റുഡിയോയിലേക്ക് എത്തിച്ചത്

author-image
WebDesk
New Update
Hostage scare at Powai studio

Express photo by Sankhadeep Banerjee

Mahavir Classik building case: എല്ലാവരുടേയും നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകൾക്കൊടുവിൽ ബന്ദികളാക്കപ്പെട്ട കുട്ടികളെ മോചിപ്പിച്ച് മുംബൈ പൊലീസ്. 17 കുട്ടികളെയാണ് ഒരു യുവാവ് നഗരത്തിൽ പട്ടാപകൽ ബന്ദികളാക്കിയത്. കുട്ടികളെ ബന്ദിയാക്കിയ യുവാവ് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.

Advertisment

മുംബൈയിലെ പൊവായ് മേഖലയിലെ റാ സ്റ്റുഡിയോയിൽ ആണ് കുട്ടികളെ ബന്ദികളാക്കിയത്. ബലപ്രയോഗത്തിലൂടെയാണ് ഇയാളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ പൊലീസിനായത്. 10നും 12 വയസിനും ഇടയിലെ കുട്ടികളെയാണ് ഇയാൾ ബന്ദികളാക്കിയത്. ഓഡീഷൻ എന്ന പേരിലായിരുന്നു രോഹിത് ആര്യ എന്ന യുവാവ് കുട്ടികളെ ഈ സ്റ്റുഡിയോയിലേക്ക് എത്തിച്ചത്.

സ്റ്റുഡിയോയിലെ ഗ്രിൽ തുറന്ന് പൊലീസ് അകത്ത് കടക്കുകയായിരുന്നു എന്ന് സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊലീസ് ഒരു റൗണ്ട് വെടിവച്ചു. വെടിവയ്പ്പിൽ പരുക്കേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Also Read: ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്

Advertisment

17 കുട്ടികളും സുരക്ഷിതരാണ് എന്നും തുടർ അന്വേഷണം നടക്കുകയാണ് എന്നും ജോയിന്റ് കമ്മീഷണർ ഓഫ് പൊലീസ് സത്യ നാരായണ ചൗധരി പറഞ്ഞു. കുട്ടികളെ സ്റ്റുഡിയോയിൽ ബന്ദിയാക്കിയതിന് പിന്നാലെ ഇയാൾ ഒരു വിഡിയോ പുറത്ത് വിട്ടിരുന്നു. ഏതാനും ആളുകളുമായി തനിക്ക് സംസാരിക്കാനുണ്ട് എന്നും അതിന് സാധിച്ചില്ല എങ്കിൽ തീവയ്ക്കുമെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

Also Read:ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ; ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക

കുട്ടികളെ സുരക്ഷിതമായി അവരുടെ മാതാപിതാക്കളെ എൽപ്പിച്ചു. സംഭവത്തിന് പിന്നിൽ ഒരാൾ മാത്രമേയുള്ളുവെന്നും പൊലീസ് അറിയിച്ചു. തനിക്ക് പണം വേണ്ടെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട് എന്നും അതിനുള്ള ഉത്തരങ്ങൾ ലഭിക്കണം എന്നും ഇയാൾ പറഞ്ഞുകൊണ്ടിരുന്നു. ഇല്ലെങ്കിൽ കുട്ടികളെ ഉപദ്രവിക്കുമെന്നായിരുന്നു ഭീഷണി.

Read More: ദരിദ്രരുടെ അവകാശങ്ങൾ ആര്‍ജെഡി കൊള്ളയടിക്കുന്നു: ബീഹാറിൽ ഇന്ത്യ മുന്നണിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മോദി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: