scorecardresearch

ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്

1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മരവിപ്പിക്കൽ അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം

1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മരവിപ്പിക്കൽ അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്ക ആണവായുധ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ അദ്ദേഹം തയാറായില്ല.ലോകത്ത് ഏത് രാജ്യത്തിനും ഉള്ളതിനെക്കാൾ കൂടുതൽ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. താൻ ആദ്യം പ്രസിഡൻറ് പദവിയിലിരുന്ന കാലത്താണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. നിലവിലുള്ള ആയുധങ്ങൾ നവീകരിക്കകയും ഉണ്ടായെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ പറയുന്നു.

Advertisment

Also Read:ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ; ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക

തനിക്ക് ഇത് ഇഷ്ടമല്ല. പക്ഷേ ഇത് ചെയ്യാതിരിക്കാൻ യാതൊരു മാർഗവുമില്ല. പക്ഷേ ആ വിനാശകാരിയായ രാജ്യം സമ്മതിക്കില്ല. തനിക്ക് മറ്റ് മാർഗമില്ല. ആണവ പരീക്ഷണം തുടരാൻ താൻ യുദ്ധ വകുപ്പിന് നിർദ്ദേശം നൽകിയെന്നും ട്രംപ് കുറിച്ചു. ഉടൻ തന്നെ ഇതാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യ രണ്ടാമതാണ്. ചൈന അൽപ്പം അകലെയായി മൂന്നാമതുണ്ട്. എങ്കിലും അഞ്ച് വർഷത്തിനകം അവരും ആണവ ശേഷിയാകും. മറ്റ് രാജ്യങ്ങളും ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.മോസ്‌കോ വിജയകരമായി ആണവ ശേഷിയുള്ള ആണവശക്തിയിൽ പ്രവർത്തിക്കുന്ന അന്തർജല ഡ്രോൺ പരീക്ഷിച്ചെന്ന റഷ്യൻ പ്രസിഡൻറ് വ്‌ലാഡിമർ പുട്ടിൻറെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നീക്കം.

Advertisment

Also Read:ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ: ഡൊണാൾഡ് ട്രംപ്

1992 മുതൽ അമേരിക്ക സ്വമേധയാ നിലനിർത്തിയിരുന്ന ആണവ പരീക്ഷണ മരവിപ്പിക്കൽ അവസാനിപ്പിച്ചുകൊണ്ടാണ് ഈ അമ്പരപ്പിക്കുന്ന നയപരമായ മാറ്റം. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികളുമായി ഒപ്പമെത്തേണ്ടതിൻറെ ആവശ്യകതയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളും പരീക്ഷണ ശേഷി വർധിപ്പിക്കുമ്പോൾ യുഎസ് കയ്യും കെട്ടി നോക്കി നിന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി.

Also Read:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

ആണവ മത്സരങ്ങൾ വർധിക്കുന്നതിനിടയിലാണ് ട്രംപിൻറെ ഈ പ്രഖ്യാപനം. റഷ്യ അടുത്തിടെ പ്രധാന ആയുധ നിയന്ത്രണ കരാറുകളിൽ നിന്ന് പിന്മാറുകയും തങ്ങളുടെ നൂതന ആണവ ശേഷികൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാസം പ്രസിഡൻറ് വ്‌ലാഡിമിർ പുടിൻ റഷ്യയുടെ പോസിഡോൺ ആണവശക്തിയുള്ള സൂപ്പർ ടോർപ്പിഡോയുടെ വിജയകരമായ പരീക്ഷണം പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് ഒക്ടോബർ 21-ന് ബുറേവെസ്റ്റ്‌നിക് ആണവ ക്രൂയിസ് മിസൈൽ പരീക്ഷിക്കുകയും തന്ത്രപരമായ സേനയുമായി ബന്ധപ്പെട്ട വിക്ഷേപണ അഭ്യാസങ്ങൾ നടത്തുകയും ചെയ്തിരുന്നു. 

അതേസമയം, ചൈനയും ആയുധങ്ങളുടെ നവീകരണം അതിവേഗം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ ചൈനയ്ക്ക് യുഎസിനും റഷ്യക്കും തുല്യമായ ആണവ ശേഷിയിലെത്താൻ കഴിയുമെന്നാണ് യുഎസ് ഇൻറലിജൻസ് വിലയിരുത്തലുകൾ നൽകുന്ന മുന്നറിയിപ്പ്.

Read More:ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

Trump Nuclear War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: