scorecardresearch

Gaza War: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രായേൽ വ്യാപക ആക്രമണം നടത്തിയിരുന്നു

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രായേൽ വ്യാപക ആക്രമണം നടത്തിയിരുന്നു

author-image
WebDesk
New Update
qatar pm

ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി

ന്യൂയോർക്ക്: വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ നടന്ന സംഘർഷങ്ങളിൽ പ്രതികരണവുമായി ഖത്തർ. ഗാസയിൽ നടന്ന സംഘർഷങ്ങൾ നിരാശാജനകമാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ-താനി പ്രതികരിച്ചു. ന്യൂയോർക്കിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

Advertisment

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

"ഗാസയിൽ വെടിനിർത്തൽ കൈവരിക്കാൻ ഞങ്ങൾ നിരവധി വെല്ലുവിളികൾ നേരിട്ടു, യാത്ര എളുപ്പമായിരുന്നില്ല. ചൊവ്വാഴ്ച ഗാസയിലെ വെടിനിർത്തലിനെ ബാധിച്ച വെല്ലുവിളികളുമായി ഞങ്ങൾ പൊരുത്തപ്പെടുന്നു. കരാർ നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്."- അബ്ദുൾറഹ്മാൻ അൽതാനി പ്രതികരിച്ചു. 

Also Read:പ്രഖ്യാപനത്തിലൊതുങ്ങിയ സമാധാനം; ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 104 മരണം

Advertisment

ഗാസയിലെ ഭരണം ഉപേക്ഷിക്കാൻ ഹമാസ് തയ്യാറാണെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കാൻ ഖത്തർ അവരെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ച, ഗാസ ഭരണകൂടത്തിൽ നിന്ന് പുറത്തുപോകാൻ തയ്യാറാണെന്ന് ഹമാസ് പറയുകയും സാങ്കേതിക വിദഗ്ധരുടെ ഒരു സ്വതന്ത്ര സമിതിക്ക് അധികാരങ്ങൾ കൈമാറാൻ സമ്മതിക്കുകയും ചെയ്‌തെന്നും അബ്ദുൾ റഹ്മാൻ അൽതാനി പറഞ്ഞു. 

Also Read:സമാധാന കരാർ ലംഘിച്ചെന്നാരോപണം; ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഗാസയിൽ ഇസ്രായേൽ വ്യാപക ആക്രമണം നടത്തിയിരുന്നു. 104 പേരാണ് വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 46 കുട്ടികളും ഉൾപ്പെടുന്നുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് ഡസൻ കണക്കിന് ഭീകരകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിൽ ഒരു ഇസ്രയേൽ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാൽ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിർത്തൽ കരാറിനോട് പൂർണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി.

Read More:വ്യാപാര തർക്കങ്ങൾക്ക് പരിഹാരമാകുമോ? ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ഇന്ന്

War Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: