scorecardresearch

ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ; ചൈനയ്ക്കുള്ള വ്യാപാര തീരൂവ വെട്ടിക്കുറച്ച് അമേരിക്ക

ചൈനയ്ക്ക് മേൽ താരിഫ് 150 ശതമാനം വരെ ഉയർത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് തങ്ങൾ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം

ചൈനയ്ക്ക് മേൽ താരിഫ് 150 ശതമാനം വരെ ഉയർത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് തങ്ങൾ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Trump and Chinese President Xi Jinping

ട്രംപ്-ഷി ജിൻപിങ് നിർണായക കൂടിക്കാഴ്ച ഇന്ന്

ബുസാൻ: ട്രംപ്-ഷി ജിൻപിങ്ങ് കൂടാക്കാഴ്ചയ്ക്ക് മുന്നോടിയായി ചൈനയ്ക്ക് മേൽ അമേരിക്ക ചുമത്തി വ്യാപാര തീരുവ വെട്ടിക്കുറച്ചു. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ചൈനയ്ക്കുള്ള മേലുള്ള വ്യാപാര തീരൂവ 57 ശതമാനത്തിൽ​ നിന്ന് 47 ശതമാനാമായി വെട്ടിച്ചുരുക്കിയെന്ന് ട്രംപ് വ്യക്തമാക്കി. ചൈനയ്ക്ക് മേലുള്ള ഫെന്റനൈൽ താരിഫ് ഇപ്പോൾ 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തുന്നത്.ബുസാനിൽ വെച്ച് ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച. വ്യാപാര തർക്കങ്ങൾ ആകും പ്രധാന ചർച്ച വിഷയം. ഇതിനിടയിലാണ് താരിഫിൽ ഇളവുനൽകിയുള്ള ട്രംപിൻറെ പ്രഖ്യാപനം.

Also Read:പ്രഖ്യാപനത്തിലൊതുങ്ങിയ സമാധാനം; ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ 104 മരണം

വർധിച്ച് വരുന്ന വ്യാപാര തർക്കങ്ങൾക്കും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനും ഇടയിലാണ് നിർണായക കൂടിക്കാഴ്ച നടക്കുന്നത്.2019ന് ശേഷം ട്രംപും ഷീയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും ഇത്. 2019ൽ ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും അവസാനമായി കണ്ടിരുന്നത്. സമീപമാസങ്ങളിൽ വഷളായ ദുർബലമായ വ്യാപാരക്കരാർ പുനസ്ഥാപിക്കുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം. ഇരുപക്ഷവും ആശങ്കയോടെയും എന്നാൽ നേരിയ പ്രതീക്ഷയോടെയുമാണ് ചർച്ചകൾക്ക് ഒരുങ്ങുന്നത്.

Advertisment

Also Read:സമാധാന കരാർ ലംഘിച്ചെന്നാരോപണം; ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

ചൈനയ്ക്ക് മേൽ താരിഫ് 150 ശതമാനം വരെ ഉയർത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനോട് തങ്ങൾ പ്രതികരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. കൂടിക്കാഴ്ചയോടെ വ്യാപാര പ്രശ്‌നങ്ങളിലും പരസ്പര തർക്കങ്ങളിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോകം.

അമൂല്യ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ വൈകിപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. അമേരിക്കൻ കർഷകരോടുള്ള സൗഹൃദത്തിന്റെ പ്രതീകമായി യുഎസ് സോയാബീൻ വാങ്ങുന്നത് ചൈന പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ: ഡൊണാൾഡ് ട്രംപ്

കടുത്ത വാക്‌പോരുകൾക്കിടയിലും ഒരു കരാറുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസം ട്രംപ് പ്രകടിപ്പിച്ചു. യുഎസിലെ മയക്കുമരുന്ന് പ്രതിസന്ധിക്ക് കാരണമാകുന്ന ഫെന്റനൈൽ എന്ന സിന്തറ്റിക് ഓപിയോയിഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനം നിയന്ത്രിക്കാൻ ചൈന സമ്മതിച്ചാൽ തീരുവകൾ കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ്-ഷി ചർച്ചകളിൽ ടിക് ടോക്ക് വിഷയവും ചർച്ചചെയ്യും ഈ വിഷയത്തിലെ അന്തിമ കരാർ ഷിയുമായി നേരിട്ട് ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

Read More:പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം

China Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: