scorecardresearch

പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം

പാക് മണ്ണിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകൾ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്

പാക് മണ്ണിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകൾ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്

author-image
WebDesk
New Update
pak afgan conflict

Pak-Afgan Conflict

Pak-Afgan Conflict:കാബൂൾ:പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. പാക് മണ്ണിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകൾ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാക്കിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്.

Advertisment

Also Read:ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഫലം കണ്ടു; പാക്- അഫ്ഗാൻ വെടിനിർത്തലിന് ധാരണ

ഇതാദ്യമായാണ് അമേരിക്കയുമായി ഇത്തരമൊരു കരാർ ഉള്ളതായി പാക്കിസ്ഥാൻ പരസ്യമായി സമ്മതിക്കുന്നത്.ഈ കരാറിൽ നിന്നും പിന്മാറാനാകില്ലെന്ന് പാക്കിസ്ഥാൻ ചർച്ചയിൽ വാദിച്ചു. അമേരിക്കൻ ഡ്രോണുകൾ അഫ്ഗാന്റെ വ്യോമപരിധി ലംഘിക്കാൻ അനുവദിക്കില്ലെന്ന് പാക്കിസ്ഥാൻ ഉറപ്പുനൽകണമെന്നാണ് താലിബൻ സർക്കാരിന്റെ ആവശ്യം. എന്നാൽ അമേരിക്കൻ ഡ്രോണുകളുടെ കാര്യത്തിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനത്തിന്റെ കാര്യത്തിലും തങ്ങൾക്ക് നിയന്ത്രണമില്ലെന്നായിരുന്നു പാക് വാദം.

Also Read:പാക്-അഫ്ഗാൻ സംഘർഷം പരിഹരിക്കാൻ എളുപ്പമെന്ന് ട്രംപ്

നിക്ഷേപിച്ച ഖത്തറി, തുർക്കി മധ്യസ്ഥർ പാക്കിസ്ഥാൻ പ്രതിനിധി സംഘത്തിന്റെ പെരുമാറ്റത്തിൽ ഞെട്ടിപ്പോയി എന്നാണ് റിപ്പോർട്ട്. തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഉൾപ്പെടെ പാക്കിസ്ഥാനെതിരെ പവർത്തിക്കുന്ന എല്ലാ അക്രമ ഗ്രൂപ്പുകളെയും അഫ്ഗാൻ താലിബാൻ നിയന്ത്രിക്കണമെന്ന് പാക് സംഘത്തിന്റെ തലവനും ഐഎസ്ഐയുടെ സ്പെഷ്യൽ ഓപ്പറേഷൻസ് ഡിവിഷന്റെ തലവനുമായ മേജർ ജനറൽ ഷഹാബ് അസ്ലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Advertisment

Also Read:പാക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമം; 48 മണിക്കൂർ വെടിനിർത്തൽ

എന്നാൽ ടിടിപി അംഗങ്ങൾ അഫ്ഗാൻ പൗരന്മാരല്ല, പാക് പൗരന്മാരാണെന്നും പാക്കിസ്ഥാന്റെ സ്വന്തം പൗരന്മാരെ നിയന്ത്രിക്കാൻ കാബൂളിന്റെ അധികാരത്തിന് അതീതമാണെന്നും ചൂണ്ടിക്കാട്ടി അഫ്ഗാൻ ശക്തമായി തിരിച്ചടിച്ചു.

പാക ലഷ്‌കർ ഇ തൊയ്ബ ഭീകര സംഘടന നടത്തിയ പഹൽഗാം ഭീകരാക്രമണം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തതായി നേരത്തെ ആരോപിക്കപ്പെട്ട പാക്കിസ്ഥാൻ ആർമി ഓഫീസർ തന്നെയാണ് ഐഎസ്ഐയിലെ മേജർ ജനറൽ അസ്ലം. ചർച്ച പരാജയപ്പെട്ടതോടെ ഇരുപക്ഷവും കടുത്ത നിലപാടുകളിലേക്ക് പിൻവാങ്ങുകയാണ്.

Read More:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

Afghanistan Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: