scorecardresearch

സമാധാന കരാർ ലംഘിച്ചെന്നാരോപണം; ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ

ഒക്ടോബർ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് ധാരണയായത്

ഒക്ടോബർ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് ധാരണയായത്

author-image
WebDesk
New Update
Gaza

Gaza War Updates

Gaza War Updates: ടെൽ അവീവ്: സമാധാനക്കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉത്തരവിന് ആഹ്വാനത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം. ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രയേൽ ആക്രമണം.

Advertisment

Also Read:ഹമാസ് സമാധാന കരാർ പാലിച്ചില്ലെങ്കിൽ ഇസ്രായേൽ വീണ്ടും യുദ്ധം ആരംഭിക്കും: ട്രംപ്

ഹമാസ് തിരികെ കൊണ്ടുവന്ന ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപത്തെ ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ലംഘനമെന്നാണ് സംഭവത്തിൽ നെതന്യാഹുവിന്റെ വിശദീകരണം.

Also Read:കാത്തിരിപ്പിനൊടുവിൽ സമാധാനത്തിലേക്ക്; ഗാസയിൽ ബന്ദികളുടെ കൈമാറ്റം തുടങ്ങി

Advertisment

ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ആരോപിച്ചു. ആക്രമണ പശ്ചാത്തലത്തിൽ ഗാസയിലെ ടണലിൽ നിന്ന് കിട്ടിയ ബന്ദിയുടെ മൃതദേഹം കൈമാറുന്നത് ഹമാസ് മാറ്റിവെച്ചിട്ടുണ്ട്. ഇരുപക്ഷവും അതിർത്തി ലംഘിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്.

Also Read:സമാധാനം പ്രഖ്യാപനത്തിൽ ഒതുങ്ങുമോ പലസ്തീനിലെ ജനപ്രിയ നേതാവിനെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രയേൽ

അതേസമയം, വെടിനിർത്തൽ കരാർ തുടരുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് വ്യക്തമാക്കി.ഒക്ടോബർ 10-നാണ് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിന് ധാരണയായത്. ഇതിനു പിന്നാലെയും വെടിനിർത്തൽക്കരാർ ലംഘിച്ച് ആക്രമണങ്ങൾ ഉണ്ടായിരുന്നു.

Read More:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

War Gaza

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: