scorecardresearch

രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവം; നാലു രക്തദാതാക്കൾക്ക് രോഗബാധ

44 പേരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചതിൽ നാലു പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു

44 പേരുടെ രക്ത സാമ്പിളുകൾ പരിശോധിച്ചതിൽ നാലു പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു

author-image
WebDesk
New Update
HIV Jharkhand

എക്സ്‌പ്രസ് ഫൊട്ടോ

റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ചു കുട്ടികൾക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സംഭവത്തിൽ, ആശുപത്രിയിലെ ദാതാക്കളുടെ രക്തം വീണ്ടും പരിശോധിച്ചു. 2023 നും 2025 നും ഇടയിൽ, വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ സദർ സർക്കാർ ആശുപത്രിയിൽ 259 പേരാണ് രക്തം ദാനം ചെയ്തത്. ഇതിൽ 44 പേരുടെ സാമ്പിളുകളാണ് വീണ്ടും പരിശോധിച്ചത്.

Advertisment

ഇവരിൽ നാലു പേരിൽ എച്ച്ഐവി സ്ഥിരീകരിച്ചതായി, ആരോഗ്യ മന്ത്രി ഇർഫാൻ അൻസാരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആരോഗ്യ വകുപ്പ് മറ്റു ദാതാക്കളെ കണ്ടെത്തി കൂടുതൽ പരിശോധന നടത്തുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയം ഗുരുതരമാണെന്നും അന്വേഷണം നടക്കുകയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: ജാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി; അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്

രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യാഴാഴ്ച ആശുപത്രി സന്ദർശിച്ച മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Advertisment

സെപ്റ്റംബർ 13 ന് രക്തം സ്വീകരിച്ച കുട്ടിക്ക് ഒക്ടോബർ 18 ന് നടത്തിയ തുടർ പരിശോധനയിൽ എച്ച്ഐവി രോഗബാധ കണ്ടെത്തിയതോടെയാണ് ആദ്യത്തെ കേസ് പുറത്തുവരുന്നത്. കുട്ടിയുടെ പിതാവ് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്റെ അശ്രദ്ധ ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സംഭവത്തിൽ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്. രോഗബാധിതരിൽ മൂന്നു കുട്ടികൾ ആദിവാസി കുടുംബങ്ങളിൽ നിന്നുള്ളവരാണ്.

Also Read: മുംബൈയിൽ സ്റ്റുഡിയോയിൽ ബന്ദികളാക്കിയ 17 കുട്ടികളേ രക്ഷിച്ചു; പ്രതി പൊലീസ് വെടിവയ്പ്പിൽ മരിച്ചു

സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാർ ആദിവാസി വിരുദ്ധമാണെന്ന് ആരോപിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആരതി കുജുർ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി രാഷ്ട്രീയ പരാമർശങ്ങൾ നടത്തിയും, മുഖ്യമന്ത്രി നിശബ്ദത പാലിച്ചും, സംസ്ഥാന സർക്കാർ കുറച്ച് പേരെ സസ്‌പെൻഡ് ചെയ്ത് വിഷയം മൂടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More: ഇന്ത്യക്ക് ആശ്വാസം; ചാബഹാർ തുറമുഖത്തിന് ഏർപ്പെടുത്തിയ യുഎസ് ഉപരോധത്തിൽ ഇളവ്

Jharkhand Hiv

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: