scorecardresearch

ലണ്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; 10പേരുടെ നില ഗുരുതരം, രണ്ട് പേർ അറസ്റ്റിൽ

ആക്രമണത്തിന് ഇരയായ യാത്രക്കാർ ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ പ്രവേശിച്ചു

ആക്രമണത്തിന് ഇരയായ യാത്രക്കാർ ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ പ്രവേശിച്ചു

author-image
WebDesk
New Update
uk stabbling

ലണ്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്

ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനിൽ യാത്രയ്ക്കിടെ അജ്ഞാതരിൽ നിന്ന് കുത്തേറ്റ് നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ യാത്രക്കാർക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്.

Advertisment

സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്.ആക്രമണത്തിന് ഇരയായ യാത്രക്കാർ ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ പ്രവേശിച്ചു.

Also Read:ലോകത്തെ ക്രൈസ്തവരെ സംരക്ഷിക്കാൻ ഞങ്ങൾ തയ്യാറെന്ന് ട്രംപ്; പരാമർശം നൈജീരിയയിലെ സംഘഷങ്ങളുടെ പശ്ചാത്തലത്തിൽ

പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നാലെ ഹണ്ടിംഗ്ടൺ നഗരത്തിലേക്കും ലണ്ടനിലേക്കും പോകുന്ന നോർത്ത് ഈസ്റ്റേൺ റെയിൽവേയിലേക്കും (എൽഎൻഇആർ) പോകുന്ന ട്രെയിനുകൾ തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം, പ്രതികൾ യാത്രക്കാരെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.

Advertisment

Also Read:അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രവേശനം 7500 പേര്‍ക്ക് മാത്രം

ട്രെയിനിൽ ഒന്നിലധികം പേർക്ക് കുത്തേറ്റതായി ഫോൺകോൾ വരികയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തുകയും ട്രെയിൻ നിന്ന് രണ്ട് പേരെ പിടികൂടുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭയം വേണ്ടെന്നും അടിയന്തിര സേവനങ്ങൾ എപ്പോഴും ലഭ്യമാണെന്നും പോലീസ് പറഞ്ഞു. 

Also Read:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്

ഹണ്ടിംഗ്ടണിൽ നടന്ന സംഭവത്തിൽ അഗാധമായി ദുഖം ഉണ്ടെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. ഈ അവസരത്തിൽ ജനങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു. സംഭവത്തെക്കുറിച്ച് സംശയിക്കുന്ന രണ്ട് പേരെ ഉടൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ അറിയിക്കുന്നതായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു.

ഇത് ഭയാനകമായ സംഭവമാണെന്നും കേംബ്രിഡ്ജ്‌ഷെയറിന്റെയും പീറ്റർബറോയുടെയും മേയറായ പോൾ ബ്രിസ്റ്റോ പറഞ്ഞു. യുകെയിൽ ഈസ്റ്റ് കോസ്റ്റ് മെയിൻലൈൻ സർവീസുകൾ നടത്തുന്ന ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ അഥവാ എൽഎൻഇആർ, തങ്ങളുടെ ട്രെയിനുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചു, നിലവിൽ ഇവിടേക്ക് യാത്ര ചെയ്യരുതെന്ന് മേയർ അഭ്യർഥിച്ചു.

Read More:പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം

London

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: