scorecardresearch

ലോകത്തെ ക്രൈസ്തവരെ സംരക്ഷിക്കാൻ ഞങ്ങൾ തയ്യാറെന്ന് ട്രംപ്; പരാമർശം നൈജീരിയയിലെ സംഘഷങ്ങളുടെ പശ്ചാത്തലത്തിൽ

നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന് വിശേഷിപ്പിച്ച ട്രംപ് രാജ്യത്തെ ക്രിസ്തുമതം ഭീഷണി നേരിടുന്നുണ്ടെന്നും പറഞ്ഞു

നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന് വിശേഷിപ്പിച്ച ട്രംപ് രാജ്യത്തെ ക്രിസ്തുമതം ഭീഷണി നേരിടുന്നുണ്ടെന്നും പറഞ്ഞു

author-image
WebDesk
New Update
trump new

ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ക്രൈസ്തവരെ സംരക്ഷിക്കാൻ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന് വിശേഷിപ്പിച്ച ട്രംപ് രാജ്യത്തെ ക്രിസ്തുമതം ഭീഷണി നേരിടുന്നുണ്ടെന്നും പറഞ്ഞു.

Advertisment

Also Read:അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രവേശനം 7500 പേര്‍ക്ക് മാത്രം

നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണെന്നും ട്രംപ് കുറ്റപ്പെടുത്തി. "നൈജീരിയയിൽ ക്രിസ്തുമതം ഒരു അസ്തിത്വ ഭീഷണി നേരിടുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികൾ. ഞാൻ ഇതിനാൽ നൈജീരിയയെ ഒരു പ്രത്യേക ആശങ്കയുള്ള രാജ്യം' ആക്കുകയാണ്"- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Also Read:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്

Advertisment

സംഭവം പഠിക്കാൻ കോൺഗ്രസ് അംഗം റൈലി മൂർ, ചെയർമാൻ ടോം കോളും ഹൗസ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടക്കുമ്പോൾ അമേരിക്ക വെറുതെയിരിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം ആവർത്തിച്ചു. 

Also Read:പ്രകോപനപരമായ പരസ്യം; കാനഡയ്ക്ക് 10 ശതമാനം അധിക തീരുവ ചുമത്തി ഡോണൾഡ് ട്രംപ്

കഴിഞ്ഞ ജൂണിൽ നൈജീരിയയിൽ നിന്നുള്ള ഒരു ബിഷപ്പ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നുണ്ടെന്നും ഇക്കാര്യത്തിലെ ആശങ്ക അദ്ദേഹം കോൺഗ്രസിൽ പങ്കുവെച്ചിരുന്നു. കൂടാതെ നൈജീരിയയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്ക സമ്മർദ്ദം വർദ്ധിപ്പിക്കണമെന്ന് ട്രംപിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള അംബാസഡറായി നിയുക്തനായ മാർക്ക് വാക്കർ ഫോക്‌സ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.

Read More:റഷ്യ-ഉക്രെയ്ൻ യുദ്ധം: ജോർജിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ പുതിയ 'ഹബ്'

Nigeria Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: