scorecardresearch

ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ

ദുലാർ ചന്ദ് യാദവ് എന്ന ഗുണ്ടാ നേതാവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ഇയാളുടെ രണ്ട് സഹായികളെയും ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ദുലാർ ചന്ദ് യാദവ് എന്ന ഗുണ്ടാ നേതാവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.ഇയാളുടെ രണ്ട് സഹായികളെയും ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

author-image
WebDesk
New Update
yadav

ആനന്ദ് സിങ്

പട്ന: ബിഹാർ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് അടുത്തിരിക്കെ കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ. മൊകാമ മണ്ഡലത്തിലെ ജനതാദൾ യു സ്ഥാനാർത്ഥിയുമായ ആനന്ദ് സിങ് അറസ്റ്റിൽ. ഇയാളുടെ രണ്ട് സഹായികളെയും ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുലാർ ചന്ദ് യാദവ് എന്ന ഗുണ്ടാ നേതാവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

Advertisment

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം

ബെദനാ ഗ്രാമം മുഴുവൻ പോലീസ് വലയത്തിലാക്കിയ ശേഷമായിരുന്നു അറസ്റ്റ്. പുലർച്ചെ ഒരു മണിയോടെ ആണ് മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. മൊകാമയിലെ നിലവിലെ എംഎൽഎ ആനന്ദ് സിങിൻറെ ഭാര്യയാണ്. അവരും കേസിൽ പ്രതിയാണ്. ഇതിന് പുറമെ ഇയാളുടെ രണ്ട് അനന്തരവൻമാർക്കും കൊലപാതകത്തിൽ പങ്കുണ്ട്.

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; മഹാസഖ്യത്തിൽ വിള്ളൽ, ജെഎംഎം ഒറ്റയ്ക്ക് മത്സരിക്കും

Advertisment

ആനന്ദാണ് കൊലപാതകത്തിലെ മുഖ്യപ്രതി. ഇയാൾക്ക് പുറമെ നദ്മ ഗ്രാമത്തിലെ മണികാന്ത് ഠാക്കൂർ, ലദ്മ ഗ്രാമത്തിലെ രഞ്ജീത് റാം എന്നിവരും അറസ്റ്റിലായിട്ടുണ്ട്. യാദവിൻറെ കൊലനടക്കുമ്പാൾ ഇവരുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യാദവിനും വലിയ കുറ്റകൃത്യ പശ്ചാത്തലമുണ്ടെന്ന് പട്നയിലെ മുതിർന്ന പൊലീസ് സൂപ്രണ്ട് കാർത്തികേയ ആർ ശർമ്മ പറഞ്ഞു.

താർത്തർ ഗ്രാമത്തിൽ ഒരു വാഹനത്തിനുള്ളിലാണ് യാദവ്(75)ൻറെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ പ്രശാന്ത് കിഷോറിൻറെ ജൻ സൂരജ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ പ്രിയദർശി പീയൂഷിനെ പിന്തുണച്ചിരുന്നു. പീയൂഷിന് വേണ്ടി പ്രചാരണത്തിന് പോകുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ആനന്ദും സംഘവും നടത്തിയ ഒരു യാത്ര കടന്ന് വരികയായിരുന്നു. ഇരു സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിൽ ചിലർക്ക് പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് പോലീസ് എത്തിയപ്പോൾ കാണുന്നത് യാദവിനെ ഒരു വാഹനത്തിൻറെ പിൻ സീറ്റിൽ മരിച്ച നിലയിലായിരുന്നു. 

Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ, 61 സീറ്റുകൾ കോൺഗ്രസിന്

സിസിടിവി ദൃശ്യങ്ങളെ പിൻതുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് ജെഡിയു സ്ഥാനാർഥിയിലേക്ക് എത്തിചേർന്നത്. ബിഹാർ മുഖ്യമന്ത്രി നിധീഷ് കുമാർ നേതൃത്വം നൽകുന്ന ജെഡിയുവിന്റെ ടിക്കറ്റിലാണ് ഇയാൾ ഇക്കുറി ജനവിധി തേടുന്നത്. മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.

Read More:ലോവർ ബെർത്ത് ടിക്കറ്റ് നിയമങ്ങളിലെ മാറ്റങ്ങൾ; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: