/indian-express-malayalam/media/media_files/2025/06/06/5pOLqpgiHwbnOgXU7c27.jpg)
പ്രതി സോനം, കൊല്ലപ്പെട്ട രാജാ രഘുവംശി
Honeymoon Murder Case: ഷില്ലോംങ്: ഹണിമൂണിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായകമായത് പ്രദേശത്തെ ടൂർ ഓപ്പറേറ്റർ പോലീസിന് നൽകിയ മൊഴി. മേഘാലയ മൗലാഖിയാത്തിലെ ടൂറിസ്റ്റ് ഗൈഡായ ആൽബർട്ട് പെഡെ നൽകിയ മൊഴിയാണ് അന്വേഷണത്തിൽ പോലീസിന് നിർണായക വിവരങ്ങൾ നൽകിയത്.
Also Read:ഹണിമൂണിനിടെ ഭർത്താവിൻറെ കൊലപാതകം; കൊല നടത്തിയത് നാലുപേർ, എല്ലാം ഭാര്യയുടെ ആസൂത്രണം
മെയ് 23നാണ് മേഘാലയയിലെ സൊഹ്‌റ പ്രദേശത്ത് ഹണിമൂൺ ആഘോഷിക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള രാജാരഘുവംശിയെയും ഭാര്യ സോനത്തെയും കാണാതാകുന്നത്. ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജൂൺ രണ്ടിന് പ്രദേശത്തെ മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്.
Also Read:മധുവിധു ആഘോഷത്തിന് പോയ ദമ്പതികൾക്ക് എന്ത് പറ്റി? നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
ആദ്യദിനങ്ങളിൽ പ്രദേശവാസികളെ ചുറ്റിപ്പറ്റിയായിരുന്നു പോലീസിന്റെ അന്വേഷണം. എന്നാൽ, രാജയെയും സോനത്തെയും കാണാതായ ദിവസം മൂന്ന് പുരുഷൻമാരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് ആൽബർട്ടിന്റെ മൊഴിയാണ്് അന്വേഷണത്തിൽ നിർണായകമായത്. നോങ്ഗ്രിയാത്തിലെ പ്രശസ്തമായ ലിവിങ് റൂട്ട്‌സ് പാലം കാണാൻ തന്റെ സേവനം ആവശ്യമുണ്ടോയെന്ന് ചോദിച്ചാണ് ആൽബർട്ട് അവരെ സമീപിച്ചത്.
എന്നാൽ നവദമ്പതികൾ ആ ക്ഷണം നിരസിച്ചു. അപ്പോൾ അവർക്കൊപ്പം മൂന്ന് പേർ ഉണ്ടായിരുന്നെന്നും അവർ ഹിന്ദിയിലാണ് സംസാരിച്ചതെന്നും ഭാഷ അറിയാത്തതിനാൽ എന്താണ് പറഞ്ഞതെന്ന് മനസ്സിയില്ലെന്നുമാണ് ആന്റെണി പോലീസിനോട് പറഞ്ഞത്.
Also Read:ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; കറപിടിച്ച റെയിൻകോട്ട് കണ്ടെത്തി, ഭാര്യയ്ക്കായി തിരച്ചിൽ
ഈ മൊഴിയാണ് കൊലപാതത്തിന് പിന്നിൽ പുറത്തുനിന്നുള്ളവരാകാം എന്ന് നിഗമനത്തിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. രാജയ്ക്കും സോനത്തിനൊപ്പം അന്ന് കണ്ടവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത് ഇരുവരുടെയും നാടായ ഇൻഡോറിലാണ്.
പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലനടത്താൻ തങ്ങൾക്ക് പണം നൽകിയത് രാജയുടെ ഭാര്യ സോനം തന്നെയാണെന്ന് ഞെട്ടിക്കുന്ന സത്യം പോലീസ് തിരിച്ചറിയുന്നത്. ഇതിനുപിന്നാലെ ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള പോലീസ് സ്‌റ്റേഷനിൽ സോനം കീഴടങ്ങുകയായിരുന്നെന്ന് മേഘാലയ പോലീസ് പറഞ്ഞു.
VIDEO | Indore couple case: Sonam Raghuvanshi's father Devi Singh says, “The police are getting distracted by the locals and they are giving false statement. I demand a CBI inquiry, I request Amit Shah to get a proper inquiry. What kind of proof do they have? Why would she kill… pic.twitter.com/mIL3ybbtF4
— Press Trust of india (@PTI_News) June 9, 2025
നേരത്തെ മലയിടുക്കിൽ നിന്ന് കണ്ടെത്തിയ രഘുവംശിയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ മോതിരവും കഴുത്തിലെ മാലയും നഷ്ടപ്പെട്ടിരുന്നു. ഇതും കൊലപാതകം എന്ന് നിഗമനത്തിലേക്ക് പോലീസിനെ നയിച്ചു. മൃതദേഹം കണ്ടെത്തി അടുത്ത ദിവസം സമീപത്ത് നിന്ന് രക്തം പുരണ്ട കത്തിയും ദമ്പതികൾ ഉപയോഗിച്ചതിന് സമാനമായ ഒരു റെയിൻ കോട്ടും കണ്ടെത്തിയിരുന്നു.
സി.ബി.ഐ. അന്വേഷണം വേണമെന്ന് സോനയുടെ മാതാപിതാക്കൾ
മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്നും അറസ്റ്റിലായ സോനത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. തന്റെ മകൾ എന്തിനാണ് ഭർത്താവിനെ കൊല്ലുന്നതെന്നും സോനത്തിന്റെ പിതാവ് ദേവി സിംഗ് ചോദിച്ചു. "എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സോനത്തിനെ പോലീസ് പിടികൂടിയത്. പോലീസ് ഇതുവരെ അവളോട് കാര്യങ്ങൾ തിരക്കിയിട്ടില്ല. സത്യം പുറത്തുകൊണ്ടുവരാൻ സി.ബി.ഐ. അന്വേഷണം വേണം"- ദേവി സിംഗ് പറഞ്ഞു. മകൾ നിരപരാധിയാണെന്ന് സോനത്തിന്റെ അമ്മ സംഗീതയും പ്രതികരിച്ചു.
VIDEO | Indore Couple Case: Here's what Raja Raghuvanshi’s mother Uma Raghuvanshi claims, “Those responsible should get the death penalty. If Sonam did this, then she too should be punished. Sonam always behaved well with us - we still can’t believe she could have done this... We… pic.twitter.com/RN9SvBacZ9
— Press Trust of India (@PTI_News) June 9, 2025
അതേസമയം തന്റെ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ സോനം കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കണമെന്ന് കൊല്ലപ്പെട്ട രാജാരഘുവംശത്തിന്റെ അമ്മ ഉമ രഘുവംശി പറഞ്ഞു. "സോനം ഇങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ നല്ല പെരുമാറ്റമായിരുന്നു. ഒരു മകളെപ്പോലെയാണ് അവളെ സ്‌നേഹിച്ചത്. ഇപ്പോഴും അവൾ കുറ്റക്കാരിയെന്ന് വിശ്വസിക്കുന്നില്ല. സോനമാണ് രാജയെ കൊലപ്പെടുത്തിയതെങ്കിൽ അവൾ ശിക്ഷിക്കപ്പെടണം"- ഉമാ രഘുവംശി പറഞ്ഞു.
Read More
മുബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.