/indian-express-malayalam/media/media_files/2025/06/09/Ig2fciGEX7WzEmKdjK9V.jpg)
മുബൈയിൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം (ഫൊട്ടൊ-ദിലിപ് ജോഷി)
Mumbai Train Accident Updates: മുബൈ: മുബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന വീണ് അഞ്ച് പേർ മരിച്ചു. താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്.
Also Read:മധുവിധുവിനിടെ ഭർത്താവിൻറെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ഭാര്യ, പ്രതികൾ പിടിയിൽ
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സി.എസ്.എം.ടി.) നിന്ന് പുറപ്പെട്ട കസാരയിലേക്ക് പോകുന്ന ലോക്കൽ ട്രെയിൻ ദിവ-മുംബ്ര പ്രദേശത്തുകൂടി കടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇതേസമയം മറ്റൊരു ട്രാക്കിലൂടെ മുബൈയിൽ നിന്ന ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന പുഷ്പക് എക്‌സ്പ്രസ് കടന്നുപോകുന്നുണ്ടായിരുന്നു. മൊത്തം 12 പേരാണ് ട്രെയിനിൽ നിന്ന് താഴെ വീണതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
Also Read:മധുവിധു ആഘോഷത്തിന് പോയ ദമ്പതികൾക്ക് എന്ത് പറ്റി? നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്
മൂംബ്ര റെയിൽവേ സ്റ്റേഷന് സമീപം ദിവ- മുംബ്ര പ്രദേശത്തുകൂടി ട്രെയിൻ കടന്നുപോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ട്രെയിനിൽ നിയന്ത്രണാധീതതമായ തിരക്കായിരുന്നുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തിരക്ക് കൂടുതലായതിനാൽ യാത്രക്കാരിൽ ചിലർ ട്രെയിനിന്റെ വാതിലിലും വശങ്ങളിലുമായി നിന്നതാകാം അപകടത്തിന് കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ.
Also Read: ബെംഗളൂരു ദുരന്തം; മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 25 ലക്ഷമാക്കി ഉയർത്തി
പോലീസും ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം അപകടത്തിന്റെ വ്യക്തമായ കാരണത്തെപ്പറ്റി അറിയാൻ കഴിയുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് മൂബൈ റൂട്ടിലോടുന്ന ട്രെയിനുകൾ പലതും മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുകയാണ്.
അപകടത്തെത്തുടർന്ന്, മുംബൈ സബർബൻ മേഖലയിൽ ഓടുന്ന എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ് സിസ്റ്റം ഘടിപ്പിക്കുമെന്ന് സെൻട്രൽ റെയിൽവേ വക്താവ് പറഞ്ഞു. ഇതിനായി സർവ്വീസിലുള്ള റേക്കുകൾ അടിയന്തരമായി പുനർരൂപകൽപ്പന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read More
രാജ്യത്ത് 6000 കടന്ന് കോവിഡ് കേസുകൾ; ഇരുപത്തിനാല് മണിക്കൂറിൽ ആറ് മരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.