scorecardresearch

Covid Updates: രാജ്യത്ത് 6000 കടന്ന് കോവിഡ് കേസുകൾ; ഇരുപത്തിനാല് മണിക്കൂറിൽ ആറ് മരണം

Covid Updates: ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം പനി, ശ്വാസസംബന്ധമായ അസുഖം, മറ്റ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ കോവിഡ് പരിശോധന നിർബന്ധമായും നടത്തണം

Covid Updates: ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം പനി, ശ്വാസസംബന്ധമായ അസുഖം, മറ്റ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ കോവിഡ് പരിശോധന നിർബന്ധമായും നടത്തണം

author-image
WebDesk
New Update
covid latest1

രാജ്യത്ത് 6000കടന്ന് കോവിഡ് കേസുകൾ

Covid Updates: ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു.ഞായറാഴ്ച ഉച്ചവരെ 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. 24 മണിക്കൂറിൽ ആറ് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്‌നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Advertisment

Also Read:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022-ൽ ഇന്ത്യയിൽ കോവിഡ് തരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപ വകഭേദങ്ങളാണെന്ന് ഇപ്പോഴത്തെയും രോഗ വ്യാപനത്തിന് കാരണമെന്ന് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറഞ്ഞു. 

Also Read:കോവിഡ് കേസുകൾ ഉയരുന്നു; മാസ്‌ക് ധരിക്കണമെന്ന് നിർദേശം

ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം പനി, ശ്വാസസംബന്ധമായ അസുഖം, മറ്റ് കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ കോവിഡ് പരിശോധന നിർബന്ധമായും നടത്തണം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. 

Advertisment

Also Read:രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ; ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം, കൈകഴുകൽ തുടങ്ങിയ ശീലങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. കോവിഡ് ടെസ്റ്റിന് ജില്ലകളിലെ ആർ.ടി.പി.സി.ആർ സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ റെയിൽവേയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. യാത്രക്കാർ മാസ്‌ക് ധരിക്കണമെന്ന നിർദേശമാണ് റെയിൽവേ നൽകിയത്. 

Read More

ചെനാബ് പാലമെന്ന വിസ്മയത്തിന് പിന്നിലെ പെൺകരുത്തായി മാധവി ലത

Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: