scorecardresearch

Chenab Bridge: ചെനാബ് പാലമെന്ന വിസ്മയത്തിന് പിന്നിലെ പെൺകരുത്തായി മാധവി ലത

ചെനാബ് റെയിൽവേ പാലം നദീതീരത്തിന് കുറുകെ 1,315 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റീൽ-കോൺക്രീറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ റെയിൽപാലമാണിത്

ചെനാബ് റെയിൽവേ പാലം നദീതീരത്തിന് കുറുകെ 1,315 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റീൽ-കോൺക്രീറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ റെയിൽപാലമാണിത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
chenab bridge

ചെനാബ് പാലത്തിൽ മാധവി ലത

Chenab Bridge in Kashmir: ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പേര് ഒരിക്കൽ കൂടി എഴുതിചേർക്കപ്പെട്ട ദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലമെന്ന വിശേഷണത്തോടെ ജമ്മു കശ്മീരിൽ ചെനാബ് പാലം തലയുയർത്തി നിൽക്കുമ്പോൾ അതിനു പിന്നിൽ പ്രൊഫസർ മാധവി ലത എന്ന ബംഗളൂരുകാരിയുടെ 17 വർഷത്തെ കഠിനാധ്വാനം കൂടിയുണ്ട്. 

Advertisment

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ പ്രൊഫസർ ആണ് മാധവി ലത കഴിഞ്ഞ 17 വർഷമായി പദ്ധതിയുടെ ജിയോടെക്‌നിക്കൽ കൺസൾട്ടൻറ് ആയി സജീവമാണ്. പദ്ധതിയുടെ പ്ലാനിങ് മുതൽ ഡിസൈൻ, നിർമാണം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മാധവി ലത ഒപ്പമുണ്ടായിരുന്നു.

കഷ്ടപ്പാടിൻറെ ദിനങ്ങൾ

പാലത്തിൻറെ ചെരിവ് സ്ഥിരത, അടിത്തറ രൂപകൽപ്പന എന്നിവ സംബന്ധിച്ച പ്ലാനിങ് ആയിരുന്നു മാധവി ലതയുടെ ഉത്തരവാദിത്തം. കുത്തനെയുള്ളതും സ്ഥിരതയില്ലാത്തതുമായ പാറകളുടെ ചരിവുകളിലാണ് പാലത്തിൻറെ പ്രത്യേകതയായ കൂറ്റൻ കമാനവും തൂണുകളും നിർമിച്ചിരിക്കുന്നത്. പഠനങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഖനനത്തിനിടെയാണ് പാറകളിലെ മറഞ്ഞിരിക്കുന്ന ദ്വാരങ്ങളും, പൊട്ടലുകളും ഉൾപ്പെടെ കണ്ടെത്തിയിരുന്നത്. അതു കൊണ്ട് തന്നെ ഡിസൈൻ ആസ് യു ഗോ എന്ന ആശയത്തിലാണ് മാധവിലത മുന്നോട്ടു പോയത്. അത് വിജയിക്കുകയും ചെയ്തു.

Also Read: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലം ഇനി കശ്മീരിന് സ്വന്തം; ചെനാബ് പാലം നാടിന് സമർപ്പിച്ചു

Advertisment

ഖനനത്തിനിടെ കണ്ടെത്തുന്ന പ്രശ്‌നങ്ങൾക്ക് ആ സമയത്ത് പരിഹാരം കാണുക എന്നതായിരുന്നു അത്. പാറകളിലെ ദ്വാരങ്ങളിൽ സിമൻറ് ഒഴിച്ച് ഉറപ്പു വരുത്തുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഈ ആശയത്തിൻറെ ഭാഗമായി സ്വീകരിച്ചിരുന്നു.272 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഉധംപുർ- ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിൻറെ ഭാഗമാണ് ചെനാബ് പാലവും. 2003ലാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്.

ചുറ്റും വെല്ലുവിളികൾ മാത്രം

കാലാവസ്ഥയായിരുന്നു ചെനാബ് പാലം നിർമാണത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. പ്രതികൂല കാലാവസ്ഥയിൽ ഉൾമേഖലയിൽ പാലം നിർമിക്കുന്നത് വലിയ വെല്ലുവിളിയായി മാറി. ഈ പ്രദേശം ഭൂകമ്പ സാധ്യത മേഖലയിലുള്ളതാണ്. അതിനാൽ നിർദ്ദിഷ്ട പാലത്തിന് റിക്ടർ സ്‌കെയിലിൽ എട്ട് വരെ തീവ്രതയുള്ള ഭൂകമ്പങ്ങളെ ചെറുക്കാനുള്ള ശേഷി ഉണ്ടായിരിക്കണം.പാലത്തിന് ശക്തമായ  നിലം ഒരുക്കേതായിരുന്നു ആദ്യത്തെ വെല്ലുവിളിയെന്ന് മാധവിലത പറഞ്ഞു. 

Also Read: ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം; എന്‍ജിനീയറിങ് വിസ്മയമായി ചെനാബ് കമാന പാലം, ചിത്രങ്ങള്‍

ഭൂമിശാസ്ത്രപരമായും വെല്ലുവിളി നിറഞ്ഞ സ്ഥലമാണ് പാലം നിർമിക്കുന്നതിന് കണ്ടെത്തിയത്. ഹിമാലയ പർവ്വതകളുടെ ഉത്ഭവ സ്ഥാനത്തോടെ ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇതും നിർമാണഘട്ടത്തിൽ വെല്ലുവിളി ഉയർത്തിയെന്ന് മാധവി ലത പറയുന്നു. 

ചെനാബ് എന്ന് അത്ഭുതം

വെല്ലുവിളികളെയും പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്താണ് ചെനാബ് പാലം നിർമിച്ചതെന്ന് പറയുമ്പോൾ മാധവി ലതയുടെ മുഖത്ത് ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിന്റെയും പുഞ്ചിരിയാണ്. ചെനാബ് റെയിൽവേ പാലം നദീതീരത്തിന് കുറുകെ 1,315 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റീൽ-കോൺക്രീറ്റ് ഘടനയിലാണ് നിർമിച്ചിരിക്കുന്നത്.

chenab

ഇതിൽ 530 മീറ്റർ നീളമുള്ള ഒരു അപ്രോച്ച് പാലവും 785 മീറ്റർ നീളമുള്ള ഒരു ഡെക്ക് ആർച്ച് പാലവും (വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗം) ഉൾപ്പെടുന്നു.സ്റ്റീൽ ഘടനയ്ക്ക് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ഉൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥയെ നേരിടാൻ കഴിയും. സൂപ്പർ സൈക്ലോണുമായി ബന്ധപ്പെട്ട കാറ്റിന് തുല്യമായ 220 കിലോമീറ്റർ (മണിക്കൂറിൽ) വേഗതയിലുള്ള കാറ്റിനെ നേരിടാനും ഇവയ്ക്ക് സാധിക്കും. 

"കാലാവസ്ഥ പെട്ടെന്ന് പ്രതികൂലമാകുന്ന ഭൂപ്രകൃതിയാണ് അവിടെ. അതിനാൽ ചില ദിവസങ്ങളിൽ 24 മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ലോകത്തിന് മുമ്പിൽ ചെനാബ് പാലം തലയുർത്തി നിൽക്കുമ്പോൾ അഭിമാനമുണ്ട്"- മാധവി ലത പറഞ്ഞു.

chenab211

നിലവിൽ ഐഐഎസ്സിയിലെ എച്ച്എജി പ്രൊഫസർ ആണ് മാധവി ലത. 1992ൽ ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിസ്റ്റിങ്ഷനോട് ബിടെക് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. വാരാങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് എം ടെക്കിൽ സ്വർണ മെഡലോടെയാണ് വിജയിച്ചത്. ജിയോടെക്‌നിക്കൽ എൻജിനീയറിങ്ങിൽ ആണ് സ്‌പെഷ്യലൈസ് ചെയ്തിരുന്നത്.

Also Read:ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി

2000ത്തിൽ ജിയോടെക്‌നിക്കൽ എൻജിനീയറിങ്ങിൽ ഐഐടി മദ്രാസിൽ നിന്ന് ഡോക്റ്ററേറ്റ് നേടി. ഇക്കാലഘട്ടത്തിനിടെ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണഅട്. 2022ൽ സ്റ്റീം ഓഫ് ഇന്ത്യയുടെ മികച്ച 75 സ്ത്രീകളുടെ പട്ടികയിൽ മാധവി ലത ഇടം പിടിച്ചിരുന്നു.

Read More

സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് പാക്കിസ്ഥാൻ

Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: