/indian-express-malayalam/media/media_files/2025/06/06/cnmuMnDJFb0nqc7ms47Z.jpg)
ചെനാബ് റെയിൽ പാലം നാടിന് സമർപ്പിച്ചു
Chenab Rail Bridge: ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് റെയിൽ പാലം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ട്രെയിനുകൾ വഴി ബന്ധിപ്പിക്കുന്നതിനുള്ള 42 വർഷം പഴക്കമുള്ള പദ്ധതിയുടെ പൂർത്തീകരണമാണിത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേപാലമാണ് ചെനാബ്. ഈഫൽ ടവറിനേക്കാൾ ഉയരം കൂടുതലുണ്ട് ചെനാബ് ആർച്ച് ബ്രിഡ്ജിന്.കശ്മീർ താഴ്വരയെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ജമ്മുകശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിൽ ചെനാബ് നദിക്ക് കുറുകെയാണ്. 1400 കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
Also Read: മധുവിധുവിന് പോയ ദമ്പതികളിൽ ഭർത്താവ് മരിച്ച നിലയിൽ; ഭാര്യയെ കാണാനില്ല, അടിമുടി ദുരൂഹത
272 കിലോമീറ്റർ നീളമുള്ള ഉദ്ദംപൂർ കാത്ര ഖാസിഗുണ്ട് വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന പാലം കശ്മീർ റെയിൽ പദ്ധതിയുടെ ഭാഗമാണ്. കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. ശ്രീനഗർ ജമ്മു റൂട്ടിലൂടെയുള്ള സഞ്ചാരസമയം ഏഴ് മണിക്കൂറായി കുറയും.
Also Read:വായ്പ എടുത്തവർക്ക് ആശ്വസിക്കാം; റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്
ചെനാബ് പാലത്തിൻറെ കമാനത്തിന് 467 മീറ്റർ നീളമുണ്ട്. നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. നദിയിൽ നിന്നുള്ള ഉയരം പരിഗണിച്ചാൽ പാരിസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്. ആകെ നീളം 1,315 മീറ്റർ. പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ ഇന്ത്യൻ റെയിൽവേ വികസനചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടിചാർത്തുകയാണ് രാജ്യം.
Also Read: ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം വർധിക്കുന്നു; ആറ് മാസത്തിനിടെ നാടുകടത്തിയത് 770 പേരെ
പഹൽ ഗാം ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി ജമ്മു കശ്മീരിൽ എത്തുന്നത്. ചടങ്ങിൽ ജമ്മു കശ്മീരിലെ കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കശ്മീർ താഴ്വരയെയും ജമ്മു മേഖലയെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ ട്രെയിൻ കണക്ഷനാണിത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ജമ്മു കശ്മീർ എൽജി മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്.
Read More
ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സ്ത്രീശക്തിയുടെ പ്രതീകം: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.